പൊങ്കാലക്ക് ഭക്തജനത്തിരക്ക്; വിദേശികളെ തിരിച്ചയച്ചു
text_fieldsതിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. 10.30ഓടെ ക്ഷേത്ര മേൽശാന്തി പണ്ടാര അടുപ്പിൽ തീ പകർന്നു . ആയിരക്കണക്കിന് പേരാണ് പൊങ്കാലയർപ്പിക്കാനായി തിരുവനന്തപുരം നഗരത്തിലെത്തിയത്. അതേസമയം, കൊറോണ ഭീതിയുടെ പശ്ചാത ്തലത്തിൽ സർക്കാർ മുന്നറിയിപ്പ് ലംഘിച്ച് പൊങ്കാലക്കെത്തിയ വിദേശികളെ തിരിച്ചയച്ചു. കോവളത്തെ സ്വകാര്യ റിസോർട്ടിൽനിന്നാണ് ആറു പേരുടെ സംഘം എത്തിയത്.
സർക്കാർ നിർദേശം ലംഘിച്ച് വിദേശികളെ പൊങ്കാലയിടാൻ പുറത്തിറക്കിയ ഹോട്ടലുകാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന്‍റെ സാമൂഹികാവസ്ഥ ഇന്നത്തെ സാഹചര്യത്തിൽ ഒട്ടും മെച്ചമല്ല. ഈ സാഹചര്യവും സർക്കാറിനെ ആക്ഷേപിക്കാനും അപമാനിക്കാനും ഉപയോഗിക്കുന്ന ആളുകളുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.
വിദേശികൾ ഹോട്ടലുകളിൽ തന്നെ തങ്ങണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.കോവിഡ്-19 രോഗലക്ഷണങ്ങളുണ്ടെങ്കിൽ പൊങ്കാലയിൽ പങ്കെടുക്കാൻ പാടില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിർദേശം.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.