പുതുചരിത്രമെഴുതി ആറ്റുകാൽ പൊങ്കാല; വീടുകളിൽ പൊങ്കാലയർപ്പിച്ച് ഭക്തജനം
text_fieldsതിരുവനന്തപുരം: പൊങ്കാലദിവസം ആറ്റുകാലിലേക്കുള്ള റോഡുകളിലെ പതിവ് തിരക്ക് കണ്ടില്ല, ക്ഷേത്രദർശനായി തിക്കിത്തിരക്കാനും ആളുകളുണ്ടായില്ല.
ക്ഷേത്രത്തിലെത്തുന്നവര്‍ പാലിക്കേണ്ട രീതികള്‍ സംബന്ധിച്ച് ഉച്ചഭാഷിണിയിലൂടെ നിര്‍ദ്ദേശം ഒഴുകി. നിർദ്ദേശങ്ങൾ അപ്പാടെ മാനിച്ച് ഭക്തർ വീടുകളിൽ പെങ്കാലയിട്ടപ്പോൾ അതും പുതിയ ചരിത്രമാകുകയായിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടായിരുന്നു ക്ഷേത്രത്തിലേക്ക് ഭക്തരെ കടത്തിവിട്ടത്. പണ്ടാര അടുപ്പിന് ചുറ്റുമുള്ള ഇടത്ത് പതിവുപോലെ ആള്‍ക്കൂട്ടമുണ്ടായിരുന്നു.
വി. ഐ. പിമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പൊങ്കാലയ്ക്കുള്ള തയ്യാറെടുപ്പിെൻറ തിരക്കിലായിരുന്നു. ഭക്തരെ കയറും ബാരിക്കേഡും കെട്ടി ദൂരത്ത് തടഞ്ഞിരുന്നു. ബാലികമാരുമായി താലപ്പൊലിക്ക് എത്തിയ കുടുംബങ്ങളും തൊഴാനെത്തിയവരും അവരില്‍ നിരവധിയുണ്ടായിരുന്നു. എല്ലാവരും പൊങ്കാലയുടെ അറിയിപ്പിനായി കാത്തുനിന്നു.
പുണ്യാഹത്തിന് ശേഷം പണ്ടാര അടുപ്പില്‍ തീ കത്തിക്കുന്നതിെൻറ ദൃശ്യം സ്‌ക്രീനില്‍ തെളിഞ്ഞു. ചെണ്ടമേളവും വെടിക്കെട്ടും ഉയര്‍ന്നു. വായ്ക്കുരവയും മന്ത്രങ്ങളുമായി ഭക്തര്‍ കൈകൂപ്പി. തങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത പൊങ്കാലയുടെ ഫലശ്രുതി ഇതിലൂടെ അനുഭവിച്ച ഭക്തര്‍ പിന്നീട് ദര്‍ശനത്തിന് തിരക്കുകൂട്ടി. നിയന്ത്രണത്തോടെയും തികഞ്ഞ നിരീക്ഷണത്തിലുമാണ് ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചത്.
താലപ്പൊലിയേന്തിയ ബാലികമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. അവര്‍ക്കൊപ്പം വന്ന വീട്ടുകാരെയും നിയന്ത്രണത്തോടെയാണ് ഉള്ളില്‍ കടത്തിവിട്ടത്. വൈകിട്ട് നിവേദ്യം നടക്കുന്നതു വരെ ക്ഷേത്രനട അടച്ചില്ല. എത്തിയവര്‍ക്കെല്ലാം യഥേഷ്ടം ദര്‍ശനത്തിനുള്ള അവസരമുണ്ടായിരുന്നു.
രാത്രി ഏഴിന് നടന്ന ചൂരല്‍കുത്ത്, പുറത്തെഴുന്നള്ളത്ത് എന്നിവയിലും നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കപ്പെട്ടു. ക്ഷേത്രത്തിന് സമീപത്തുള്ളവരും മറ്റ് കുറച്ച് ഭക്തരുമാണ് എഴുന്നള്ളത്തിനെ അനുഗമിച്ചത്.
പാമ്പാടി രാജന്‍ എന്ന കൊമ്പന്‍ തിടമ്പേറ്റിയപ്പോള്‍ പഞ്ചവാദ്യവും സായുധ പൊലീസും അകമ്പടിയായി. തട്ടനിവേദ്യം, പറ എന്നിവ ഒഴിവാക്കിയതിനാല്‍ മടക്ക എഴുന്നള്ളത്തിനും സമയകൃത്യത പാലിച്ചു.
മണക്കാട് ശാസ്താ ക്ഷേത്രത്തില്‍ ശനിയാഴ്ച ആറാട്ടായിരുന്നു. ആറ്റുകാല്‍ ദേവിയെത്തി മടങ്ങേണ്ടതിനാല്‍ ആറാട്ട് രാത്രി വൈകിയാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.