ആറ്റുകാല്‍ പൊങ്കാല ഇന്ന്; സമൂഹ പൊങ്കാല ഇല്ല
text_fieldsതിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ശനിയാഴ്ച നടക്കും. കോവിഡിെൻറ സാഹചര്യത്തിൽ ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകളില്‍ മാത്രമായി ചുരുക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാം.
പതിവുപോലെയുള്ള സമൂഹ പൊങ്കാല അനുവദിക്കില്ലെന്ന് പൊലീസും ജില്ല ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തില്‍ പൊങ്കാല നടക്കുന്ന സമയത്ത് വീടുകളിൽ പതിവുള്ള രീതിയില്‍ പൊങ്കാല തുടങ്ങുകയും നിവേദിക്കുകയും ചെയ്യാം. ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല.
ശനിയാഴ്ച രാവിലെ 10.20ന് ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും. 10.50ഒാടെ തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് മേൽശാന്തി പി. ഈശ്വരൻ നമ്പൂതിരിക്ക് കൈമാറും.
ക്ഷേത്ര തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിൽ പകർന്ന ശേഷം അഗ്നി സഹമേൽശാന്തിക്ക് കൈമാറും. ക്ഷേത്രത്തിന് മുന്നിലുള്ള പണ്ടാര അടുപ്പ് ജ്വലിപ്പിക്കുന്നത് സഹമേൽശാന്തിയാണ്.
വൈകീട്ട് 3.40ന് ഉച്ചപൂജക്ക് ശേഷം പൊങ്കാല നിവേദ്യ ചടങ്ങ് നടക്കും. താലപ്പൊലി ചടങ്ങ് 10നും 12നും ഇടയിലുള്ള ബാലികമാർക്കായി ക്രമീകരിച്ചിട്ടുണ്ട്. രാത്രി 7.30ന് മണക്കാട് ശാസ്ത ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്തും, 11ന് തിരിച്ചെഴുന്നള്ളത്തും നടക്കും.
വഴിയില്‍ വിഗ്രഹത്തിന് വരവേല്‍പ്പോ, തട്ടം നിവേദ്യമോ ഉണ്ടാകില്ല. ഞായറാഴ്ച രാത്രി 9.15ന് കാപ്പഴിക്കൽ ചടങ്ങ്. പുലർച്ചെ ഒന്നിന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാകും.
തിരുവനന്തപുരം ജില്ലക്ക് അവധി
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നടക്കുന്ന ശനിയാഴ്ച (27 ഫെബ്രുവരി) തിരുവനന്തപുരം ജില്ലക്ക് പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അർധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.