ഒരുക്കം അവസാനഘട്ടത്തിൽ; ആറ്റുകാൽ പൊങ്കാല ബുധനാഴ്ച
text_fieldsതിരുവനന്തപുരം: ഭക്തലക്ഷങ്ങളുടെ വ്രതശുദ്ധിയോടെയുള്ള കാത്തിരിപ്പിന് ഇനി രണ്ട് ദിനം മാത്രം. ലോകപ്രശസ്തമായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ബുധനാഴ്ച നട ക്കും. ‘സ്ത്രീകളുടെ ശബരിമല’ എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലക്ക ായുള്ള ഒരുക്കങ്ങളെല്ലാം അന്തിമഘട്ടത്തിലാണ്.
വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ സ്ത്രീകൾ പൊങ്കാലയർപ്പിക്കാൻ ഇക്കുറി എത്തുമെന്നും 2009ൽ 25 ലക്ഷം പേർ പൊങ്കാലയർപ്പിച്ചെന്ന ഗിന്നസ് ലോക റെക്കോഡ് തിരുത്തുന്നതിന് ഗിന്നസ് അധികൃതരെ സമീപിച്ചതായും ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇക്കുറി 40 ലക്ഷത്തോളം ഭക്തർ എത്തുമെന്നാണ് പ്രതീക്ഷ. ക്ഷേത്ര കോമ്പൗണ്ടിലെ പല ഭാഗങ്ങളിലും അടുപ്പുകൾ നിരന്നുകഴിഞ്ഞു. ഭക്തജനബാഹുല്യം കാരണം ഉച്ചക്കും രാത്രിയും നട അടക്കുന്നത് വൈകി.
കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ഒമ്പതാം ഉത്സവ ദിവസമായ ബുധനാഴ്ചയാണ് പൊങ്കാല. പതിവ് പൂജകൾക്ക് ശേഷം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് മേൽശാന്തി എൻ. വിഷ്ണു നമ്പൂതിരിക്ക് കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ച ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്ക് കൈമാറും. കരിമരുന്ന് പ്രയോഗത്തിെൻറയും ചെണ്ടമേളത്തിെൻറയും വായ്ക്കുരവകളുെടയും അകമ്പടിയിൽ വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശം തയാറാക്കിയ പണ്ടാര അടുപ്പിലും സഹമേൽശാന്തി തീ പകരും.
ഇവിടെനിന്ന് പകർന്നുകിട്ടുന്ന ദീപമാണ് ക്ഷേത്രത്തിന് കിലോമീറ്ററുകൾ ചുറ്റളവിൽ ഭക്തർ ഒരുക്കുന്ന അടുപ്പുകളെ ജ്വലിപ്പിക്കുക. ക്ഷേത്ര ട്രസ്റ്റ് ചെയര്മാന് കെ. ശശിധരന് നായര്, പ്രസിഡൻറ് വി. ചന്ദ്രശേഖരപിള്ള, സെക്രട്ടറി കെ. ശിശുപാലന് നായർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.