ആറ്റുകാൽ പൊങ്കാലയും നിരീക്ഷണത്തിൽ
text_fieldsതിരുവനന്തപുരം: പത്തനംതിട്ടയിൽ അഞ്ചുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത ്തിൽ ആറ്റുകാൽ പൊങ്കാലക്ക് കനത്ത ആരോഗ്യ സുരക്ഷക്രമീകരണങ്ങളും കർശന നിരീക്ഷണ വും ഏർപ്പെടുത്തി. ഉത്സവവും പൊങ്കാലയുമൊന്നും നിർത്തിവെക്കാൻ കഴിയില്ലെന്നും ചുമ േയാ പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ളവർ പൊങ്കാലക്കെത്തരുതെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
രോഗബാധിത മേഖലയിൽനിന്നോ വിദേശ രാജ്യങ്ങളിൽ നിന്നോ പൊങ്കാലക്കായി തലസ്ഥാനത്തെ ബന്ധുവീടുകളിലെത്തുന്നവർ ആൾക്കൂട്ടത്തിൽ ഇടകലരാതെ വീടുകളിൽ തന്നെ പൊങ്കാലയിടണം. ഹോട്ടലുകളിലും മറ്റുമെത്തുന്ന വിദേശികളുടെ കാര്യത്തിലും നിരീക്ഷണം ഏർപ്പെടുത്തും.
വിദേശികൾക്ക് ഹോട്ടലുകളിൽ തന്നെ പൊങ്കാലയിടാൻ ക്രമീകരണമൊരുക്കാൻ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ പിന്നീട് രോഗബാധയുണ്ടാൽ തുടർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാഹായകരമാകുന്നതിന് പൊങ്കാലയിടുന്നവരുടെയെല്ലാം വിഡിയോ പകർത്തി സൂക്ഷിക്കും. പരസ്പര സമ്പർക്കത്തിലൂടെ പടരുമെന്ന രോഗഭീതി നിലനിൽക്കുന്നതിനാലാണിത്. ഇതിനായി പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.