കർദിനാളും കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്
text_fieldsകൊച്ചി: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ കൂടുതൽ അന്വേഷണത്തിനായി പ്രത്യേക െപാലീസ് സംഘം ബംഗളൂരുവിൽ. മിഷനറീസ് ജീസസ് സന്യാസിനി സമൂഹത്തിൽനിന്ന് അടുത്തിടെ മാറിയ കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ഡി.ജി.പിയുടെ അനുമതി ലഭിച്ചാലുടൻ ജലന്ധറിലെത്തി ബിഷപ് ഫ്രാങ്കോ മുളക്കലിനെ ചോദ്യംചെയ്യാനും തീരുമാനമായി. വെള്ളിയാഴ്ച അനുമതി കിട്ടുമെന്നാണ് പ്രതീക്ഷ.
അതിനിടെ ലൈംഗിക പീഡനം സംബന്ധിച്ച് പരാതിക്കാരിയായ കന്യാസ്ത്രീ തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്ന കർദിനാൾ ജോർജ് ആലഞ്ചേരിയുടെ മൊഴി അേന്വഷണ സംഘം മുഖവിലയ്ക്കെടുക്കുന്നില്ല. കന്യാസ്ത്രീ മൊഴിയിൽ ഉറച്ചുനിൽക്കുന്നതിനാൽ കർദിനാളിെൻറ മൊഴി അപൂർണമാണെന്നും അവർ പറയുന്നു. മഠത്തിലെ പ്രശ്നങ്ങൾ സംബന്ധിച്ചാണ് തന്നോട് പറഞ്ഞതെന്നും ഇക്കാര്യം മേലധികാരികളെ അറിയിക്കാൻ നിർദേശിച്ചെന്നുമാണ് കർദിനാൾ അറിയിച്ചത്. ബിഷപ് പീഡിപ്പിച്ചതു സംബന്ധിച്ച് കന്യാസ്ത്രീ പരാതി നൽകിയിരുന്നോ എന്നതിൽ വ്യക്തതവരുത്താനാണ് സംഘം കർദിനാളിനെ കണ്ടത്.
അതീവ രഹസ്യസ്വഭാവം ഉള്ളതെന്ന് കന്യാസ്ത്രീ പരാതിയിൽ രേഖപ്പെടുത്തിയിരുന്നതിനാലാണ് സംഭവത്തെക്കുറിച്ച് മറ്റാരോടും പറയാതിരുന്നതെന്നും കർദിനാൾ പറഞ്ഞു. 2014 മേയ് മുതൽ രണ്ടുവർഷത്തിനിെട 13 പ്രാവശ്യം ലൈംഗികമായി പീഡിപ്പിെച്ചന്നാണ് കന്യാസ്ത്രീയുടെ മൊഴി. കർദിനാളിൽനിന്ന് ലഭിച്ച മൊഴി വീണ്ടും പരിശോധിക്കാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം. കേരളത്തിലെ അന്വേഷണത്തിെൻറ പ്രാഥമിക ഘട്ടം പൂർത്തിയായെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അന്വേഷണ പുരോഗതി കോട്ടയം എസ്.പി വിലയിരുത്തി.
അതേസമയം, കന്യാസ്ത്രീ പീഡനവിവരം അറിയിച്ചിട്ടില്ലെന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദം തള്ളുന്ന ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നു. ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരെ കന്യാസ്ത്രീ കര്‍ദിനാളിനോട് പരാതി പറയുന്നതെന്ന് കരുതുന്ന സംഭാഷണങ്ങളാണ് കന്യാസ്ത്രീയുടെ ബന്ധുക്കൾ പുറത്തുവിട്ടിരിക്കുന്നത്.‘പീഡനത്തിന് ഇരയായെങ്കില്‍ അത് ശരിയല്ലെന്നും ബിഷപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പാഠം പഠിക്കട്ടേയെന്നും’ കര്‍ദിനാള്‍ സംഭാഷണത്തിൽ പറയുന്നു.
കന്യാസ്ത്രീ അംഗമായ സന്യാസിനിസഭ തനിക്കു കീഴില്‍ അല്ലാത്തതിനാല്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും മുംബൈയിലെ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനെക്കണ്ട് പരാതി അറിയിക്കാനും കന്യാസ്ത്രീയെ ഉപദേശിക്കുന്നുണ്ട്. കേസ് കൊടുക്കാന്‍ പോകുകയാണെന്ന് പറയുമ്പോള്‍ അഭിഭാഷകരോട് ആലോചിച്ചു തീരുമാനിക്കാനാണ് മറുപടി. പൊലീസ് ചോദിക്കുകയാണെങ്കില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നേ പറയൂവെന്നും കര്‍ദിനാള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഇൗ ഫോൺ സംഭാഷണം പ്രചരിപ്പിക്കുന്നത് തെറ്റുദ്ധരിപ്പിക്കാനാണെന്ന് സീറോ മലബാർ സഭ നേതൃത്വത്തിെൻറ വിശദീകരണം.
അന്വേഷണ സംഘം പാലാ ബിഷപ് േജാസഫ് കല്ലറങ്ങാട്ടിെൻറ മൊഴിയും എടുത്തിരുന്നു. ഫ്രാങ്കോ മുളക്കല്ലിനെതിരെ കന്യാസ്ത്രീ വാക്കാൽ പരാതിപ്പെട്ടെന്നായിരുന്നു അദ്ദേഹത്തിെൻറ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.