ആരോഗ്യവിവരങ്ങൾ സുരക്ഷിതമാക്കാൻ ഓഡിറ്റിങ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും രോഗികളുടെ ആരോഗ്യവിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഓഡിറ്റ് നടത്തുമെന്ന് മന്ത്രി വീണാ ജോർജ്. ഡേറ്റ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പാക്കാൻ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നതായും മന്ത്രി നിയമസഭയെ അറിയിച്ചു. രോഗികളുടെ സ്വകാര്യ, രോഗവിവരങ്ങൾ പൂർണമായും സംരക്ഷിച്ചാണ് ഇ- ഹെൽത്ത് പദ്ധതി നടപ്പാക്കുന്നത്.
രോഗിക്കും അവരുടെ സമ്മത ത്തോടെ ഡോക്ടർക്കും മാത്രമേ രോഗവിവരം കാണാൻ കഴിയൂ. ഡേറ്റ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. ആന്റിവൈറസ് പ്രൊട്ടക്ഷൻ സംവിധാനമുള്ളതിനാൽ ഹാക്കിങ് തടയാൻ സാധിക്കും. റീജനൽ കാൻസർ സെന്ററിൽ സൈബർ ആക്രമണം ഉണ്ടായപ്പോഴും മേജർ സിസ്റ്റത്തിനും സോഫ്റ്റ്വെയറുകൾക്കും നേരെ ആക്രമണം നടത്താൻ ഹാക്കർമാർക്ക് സാധിച്ചില്ല -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.