ഔഫ് വധം: മുഖ്യപ്രതി ഇര്‍ഷാദിനെ യൂത്ത് ലീഗ് പുറത്താക്കി
text_fieldsകോഴിക്കോട്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്ദുറഹ്മാൻ ഔഫിനെ വധിച്ച കേസിൽ മുഖ്യപ്രതിയായ മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി ഇർഷാദിനെ സംഘടനയിൽനിന്ന് പുറത്താക്കി. കൊലപാതകത്തിൽ സമഗ്രമായ അേന്വഷണം നടത്തണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഔഫിനെ കുത്തിയത് താനാണെന്ന് ഇര്‍ഷാദ് മൊഴി നൽകിയതായി പൊലീസ് പറഞ്ഞിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ് മംഗലാപുരത്ത് ചികിത്സയിലായിരുന്ന ഇർഷാദിനെ ചോദ്യം ചെയ്യുന്നതിനായി വെള്ളിയാഴ്ച കാഞ്ഞങ്ങാട്ടെത്തിച്ചു. കേസിൽ പ്രതികളായ ഹസൻ, ഹാഷിർ എന്നിവരും പിടിയിലായിട്ടുണ്ട്.
ഹൃദയധമനിയിൽ കുത്തേറ്റതാണ് അബ്ദുറഹ്മാന്‍റെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരം. വേഗത്തിൽ രക്തം വാർന്നത് മരണം കാരണമായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.
ബുധനാഴ്ച രാത്രി പത്ത് മണിയോടെ മുണ്ടത്തോട് ബാവ നഗർ റോഡിലുണ്ടായ സംഘർഷത്തിലാണ് അബ്ദുറഹ്മാൻ ഔഫ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലൂരാവിയിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കൊലപാതകമെന്നാണ് പൊലീസിന്‍റെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.