ഔഫ് വധം: കുറ്റപത്രം സമർപ്പിച്ചു കൊലപാതകം രാഷ്ട്രീയ വിരോധത്താൽ
text_fieldsകാഞ്ഞങ്ങാട്: കല്ലൂരാവിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാൻ ഔഫ് കൊല്ലപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 2000ത്തോളം പേജുള്ള കുറ്റപത്രം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം. ജോസ് സമർപ്പിച്ചത്.രാഷ്ട്രീയ വിരോധത്തെ തുടർന്ന് തന്നെയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ച ക്രൈംബ്രാഞ്ച് സംഘം ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിലെ യു.ഡി.എഫിെൻറ രണ്ട് സിറ്റിങ് സീറ്റ് നഷ്ടപ്പെടാൻ ഇടയായതിെൻറ വൈരാഗ്യമാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ഔഫിെൻറ കൊലക്ക് കാരണമായതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
101 സാക്ഷികളുടെ വിവരങ്ങൾ, അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത 43 തൊണ്ടിമുതലുകൾ, ചികിത്സ രേഖകൾ, പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ടുകൾ, ഫോൺകോൾ രേഖകൾ, കണ്ണൂർ റീജനൽ ലാബിൽ നടത്തിയ പരിശോധനയുടെ വിവരങ്ങൾ അടക്കം 42 രേഖകളും കുറ്റപത്രത്തോടൊപ്പം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ് (29), യൂത്ത് ലീഗ് പ്രവർത്തകരായ ഹസൻ 30), ഹാഷിർ (27) എന്നിവർക്കെതിരെയാണ് കുറ്റപത്രം.
2020 ഡിസംബർ 23ന് രാത്രി 10.30ഓടെയാണ് കല്ലൂരാവി മുണ്ടത്തോടുെവച്ച് അബ്ദുൾ റഹ്മാൻ ഔഫിന് ആക്രമികളുടെ കുത്തേൽക്കുന്നത്. ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരുകയായിരുന്ന അബ്ദുൾ റഹ്മാനെയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പരിക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും ഇർഷാദ് ഉൾപ്പെടെയുള്ള ആക്രമികളെ തിരിച്ചറിഞ്ഞിരുന്നു.ഇർഷാദിനെ കണ്ടതായി ഷുഹൈബ് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.