കോവിഡിൽ ശുഭസൂചന; ഗുരുതരമാകുന്നവർ കുറയുന്നു, വ്യാപനതോതും
text_fieldsതിരുവനന്തപുരം: കോവിഡ് കേസുകളുടെ എണ്ണപ്പെരുക്കത്തിനിടെ ആശ്വാസത്തിെൻറ സൂചനകൾ. ഒരാളിൽനിന്ന് എത്രപേരിലേക്ക് രോഗം പകരുന്നെന്ന് കണക്കാക്കുന്ന 'ആർ 'ഘടകം കേരളത്തിൽ 1.5ൽ നിന്ന് 1.2 ലേക്ക് താഴ്െന്നന്നതാണ് ആശ്വാസത്തിന് വകനൽകുന്നത്. ഇതിലൂടെ പ്രതിവാര കേസുകൾ 50 ശതമാനം വീതം വർധിച്ചത് 20 ശതമാനം എന്ന നിലയിലേക്ക് താഴുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കേസുകളുടെ എണ്ണം അടുത്തയാഴ്ചയോടെ ക്രമമായി കുറയും. ആർ ഘടകം 1.0 ൽ താഴെയാകുന്നതാണ് സുരക്ഷിതം. ജൂലൈയിൽ 1.1 ആയിരുന്നതാണ് ആഗസ്റ്റിൽ 1.5 ആയി ഉയർന്നത്. ആർ ഘടകം 1.0 െനക്കാൾ കൂടുതലാണെങ്കിൽ അതിനർഥം കേസുകൾ വർധിക്കുന്നെന്നാണ്.
സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ ഒരു ശതമാനം മാത്രമാണ് െഎ.സി.യുവിലുള്ളത്. െവൻറിലേറ്ററിലുള്ളവർ 0.5 ശതമാനം. 2.37 ലക്ഷം പേരാണ് നിലവിൽ രോഗബാധിതർ. കഴിഞ്ഞവർഷത്തെ ഒാണക്കാലവുമായി താരതമ്യം ചെയ്യുേമ്പാൾ അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ ഇത്തവണയുണ്ടായിരുന്നു. അതിതീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദമാണ് ഇക്കുറി പടർന്നത്. എന്നാൽ വാക്സിൻ വിതരണം വേഗത്തിൽ നടന്നത് അനുകൂല ഘടകമായി. ഇത് പ്രതിരോധദൗത്യത്തെ സഹായിച്ചു.
ആഗസ്റ്റിൽ 68 ശതമാനം പേർക്ക് ഒന്നാം ഡോസും 24 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. പുതിയ കണക്ക് പ്രകാരം ഒന്നും രണ്ടും ഡോസുകളടക്കം ആകെ വാക്സിൻ വിതരണം മൂന്ന് കോടി പിന്നിട്ടു. അതില്‍ 2,19,86,464 പേര്‍ക്ക് ഒന്നാം ഡോസും 83,36,230 പേര്‍ക്ക് രണ്ടാം ഡോസും നല്കി. 18 വയസ്സിന് മുകളിലുള്ള 76.61 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 29.05 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.