ആസ്േട്രലിയയിൽ മലയാളിക്കുനേരെ വീണ്ടും വംശീയ ആക്രമണം
text_fieldsകോട്ടയം: ആസ്േട്രലിയയിൽ കോട്ടയം സ്വദേശിയായ യുവാവിനുനേരെ വംശീയ ആക്രമണം. പുതുപ്പള്ളി മീനടം വയലിൽക്കരോട്ട് ലീൻ മാക്സ് ജോയിയേയാണ് ഇന്ത്യാക്കാരനാണോയെന്ന് ചോദിച്ച് ഒരുസംഘം മർദിച്ചത്. ആസ്േട്രലിയയിലെ ടാസ്മാനിയയുടെ തലസ്ഥാനമായ ഹൊബാർട്ടിൽ ശനിയാഴ്ചയാണ് സംഭവം. മെക്കാനിക്കൽ എൻജനീയറായ ലീൻ മാക്സ് അവിടെ ഇപ്പോൾ നഴ്സിങ് വിദ്യാർഥിയാണ്. പഠനത്തിെൻറ ഇടവേളകളിൽ സ്വന്തം ടാക്സി ഒാടിക്കാൻ പോകാറുണ്ട്. ഇതിനിടെയാണ് മർദനമേറ്റതെന്ന് ലീൻ മാക്സ് പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ മക്ഡൊണാൾഡ് റസ്റ്റാറൻറിലെ ടോയ്ലെറ്റിൽനിന്ന് ഇറങ്ങുമ്പോൾ സ്റ്റോർ ജീവനക്കാരുമായി ഒരുസംഘം യുവാക്കൾ തർക്കിക്കുന്നത് കണ്ടു. ഇത് ശ്രദ്ധിക്കുന്നതിനിടെ തെൻറ നേർക്ക് നാല് ആണും ഒരു പെണ്ണും ഉൾപ്പെട്ട സംഘം ഓടിയെത്തി ‘നിനക്കെന്താടാ ഇന്ത്യാക്കാരാ’ എന്ന് ആക്രോശിച്ച് മുഖത്തിടിക്കുകയായിരുന്നു. പിന്നാലെ, മറ്റുള്ളവരും ആക്രമിച്ചു.
ജീവനക്കാർ െപാലീസിൽ അറിയിച്ചതോടെ, അക്രമികൾ പുറത്തിറങ്ങി വാഹനത്തിൽ കയറി. പിന്നാലെയെത്തി താൻ അക്രമികളുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ചു. ഇതോടെ വാഹനത്തിൽനിന്നിറങ്ങി ഇവർ വീണ്ടും മർദിച്ചു. ഇതിനിടെ പൊലീസ് എത്തുകയും അക്രമികൾ കാറിൽ കയറി പോവുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചമുമ്പ് മെൽബണിൽ മലയാളി വൈദികനുനേരെയും വംശീയാക്രമണമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.