Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയെ...

മുഖ്യമന്ത്രിയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഓട്ടോ ഡ്രൈവർ പിടിയിൽ

text_fields
bookmark_border
Pinarayi Vijayan
cancel

തിരുവനന്തപുരം: കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ പൊലീസ് പിടികൂടി. ചാരാച്ചിറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ബാലുവാണ് (51) പിടിയിലായത്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധന കർശനമാക്കിയതാണ് ബാലുവിനെ ചൊടിപ്പിച്ചത്.

ക്ലിഫ്​ ഹൗസ് റോഡ്, നന്തൻകോട് എന്നിവിടങ്ങളിൽ പൊലീസ് വാഹനങ്ങൾ തടയുന്നതിന്റെ പേരിലായിരുന്നു ഭീഷണി. പൊലീസ് കൺട്രോൾ റൂമിലേക്ക് വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ്​ ഇയാൾ വിളിച്ചത്.

ഫോൺ വിളിച്ചയാളെ സൈബർ പൊലീസ് സഹായത്തോടെ തിരിച്ചറിഞ്ഞ പൊലീസ് മ്യൂസിയം സി.ഐ മഞ്ജുലാലിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട്​ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മദ്യലഹരിയിൽ പലരെയും മുമ്പും ബാലു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുള്ളതായി പൊലീസ് പറ‌ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief MinisterAuto driverarrest
News Summary - Auto driver arrested for threatening to attack Chief Minister
Next Story