ഓട്ടോ നിരക്ക് വർധന: നിവേദനം പരിഗണിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഓട്ടോയാത്ര നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളി സംഘടന നൽകിയ നിവേദനം പരിഗണിച്ച് തീർപ്പാക്കാൻ ഗതാഗത സെക്രട്ടറിക്ക് കോടതി നിർദേശം നൽകി.
പെട്രോൾ വില വർധിച്ച സാഹചര്യത്തിൽ ഒാട്ടോറിക്ഷ നിരക്ക് പുനർനിർണയിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലെ സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാെൻറ ഉത്തരവ്.പെട്രോൾവില ലിറ്ററിന് 110 രൂപയാണെന്നും ലിറ്ററിന് 60 രൂപയുണ്ടായിരുന്ന സമയത്തെ നിരക്കാണ് ഇപ്പോഴും ഓട്ടോറിക്ഷകൾക്ക് ബാധകമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
ഗതാഗത സെക്രട്ടറിക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.