ഒാേട്ടാ-ലൈറ്റ് മോേട്ടാർ വാഹന തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലേക്ക്
text_fieldsതിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഒാേട്ടാ-ടാക്സി-ലൈറ്റ് മോേട്ടാർ വാഹന തൊഴിലാളികൾ ജൂലൈ നാല് മുതൽ അനിശ്ചിതകാല പണിമുടക്കാരംഭിക്കാൻ ബി.ടി.ആർ ഭവനിൽ ചേർന്ന വിവിധ ട്രേഡ് യൂനിയനുകളുടെ സംസ്ഥാന സമരപ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു.
സി.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. െഎ.എൻ.ടി.യു.സി സംസ്ഥാന ഫെഡറേഷൻ പ്രസിഡൻറ് അഡ്വ. ഇ. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഒാേട്ടാ-ടാക്സി ആൻഡ് ലൈറ്റ് മോേട്ടാർ വർക്കേഴ്സ് ഫെഡറേഷൻ (സി.െഎ.ടി.യു) ജനറൽ സെക്രട്ടറി കെ.വി. ഹരിദാസ് സരമപ്രഖ്യാപന രേഖ അവതരിപ്പിച്ചു.
സി.െഎ.ടി.യു ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.വി. ഹരിദാസ് കൺവീനറും െഎ.എൻ.ടി.യു.സി നേതാവ് അഡ്വ. നാരായണൻ നായർ ചെയർമാനുമായി 17 അംഗ സംസ്ഥാന സമരസമിതിയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.