Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​...

സംസ്ഥാനത്ത്​ ഒാ​േട്ടാ-ടാക്​സി നിരക്ക്​ വർധിപ്പിച്ചു

text_fields
bookmark_border
സംസ്ഥാനത്ത്​ ഒാ​േട്ടാ-ടാക്​സി നിരക്ക്​ വർധിപ്പിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ-​ടാ​ക്സി നി​ര​ക്ക് വ​ർ​ധ​ന​ക്ക്​ മ​​​ന്ത്രി​സ​ഭ തീ​രു​മാ​നം. ഒാ​േ​ട്ടാ​ക​ൾ​ക്ക്​ മി​നി​മം നി​ര​ക്ക്​ 20 രൂ​പ​യി​ൽ​നി​ന്ന്​ 25 രൂ​പ​യാ​കും. ടാ​ക്​​സി​ക​ളു​ടേ​ത്​ 150 രൂ​പ175 ആ​ക​ും. മി​നി​മം കി​ലോ​മീ​റ്റ​റി​ല്‍ മാ​റ്റ​മി​ല്ല. നി​ല​വി​ല്‍ ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​നാ​ണ് ഒാ​േ​ട്ടാ​ക​ൾ​ക്ക്​ മി​നി​മം ചാ​ര്‍ജ്. ടാ​ക്​​സി​ക​ൾ​ക്ക്​ അ​ഞ്ച്​ കി​ലോ​മീ​റ്റ​റു​ം. ഒാ​േ​ട്ടാ​ക​ൾ​ക്ക്​ 30ഉം ​ടാ​ക്​​സി​ക്ക്​ 200ഉം ​മി​നി​മം നി​ര​ക്ക്​ നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ജ​സ്​​റ്റി​സ്​ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ക​മീ​ഷ​ൻ ശി​പാ​ർ​ശ. മ​ന്ത്രി​സ​ഭ തീ​രു​മാ​ന​വും പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന തീ​യ​തി​യും വ്യാ​ഴാ​ഴ്​​ച സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ക്കും.

കു​ത്ത​നെ നി​ര​ക്കു​യ​ർ​ത്തു​ന്ന​ത്​ സാ​ധാ​ര​ണ​യാ​ത്ര​ക്കാ​ർ​ക്ക്​ ഭാ​രി​ച്ച ബാ​ധ്യ​ത​യാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ നി​ർ​ദേ​ശം അ​തേ​പ​ടി സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കാ​തി​രു​ന്ന​ത്. ഒ​ടു​വി​ൽ​​ ഒാ​േ​ട്ടാ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച​ത്​ 2014ലാ​ണ്. ​മി​നി​മം 15 ൽ ​നി​ന്ന്​​ 20 ആ​യാ​ണ്​ അ​ന്ന്​ നി​ശ്ച​യി​ച്ച​ത്. ഇ​തേ മാ​തൃ​ക​യി​ലാ​ണ്​ നി​ല​വി​ലെ നി​ര​ക്കി​നെ​ക്കാ​ൾ അ​ഞ്ച്​ കൂ​ടി കൂ​ട്ടി 25 രൂ​പ​യാ​ക്കി​യ​ത്. എ​ണ്ണ​വി​ല ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ 30 രൂ​പ വേ​ണ​മെ​ന്നാ​ണ്​ സം​ഘ​ട​ന​ക​ളെ​ല്ലാം ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ഒാ​േ​ട്ടാ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​യ സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ളും ഇ​ള​വു​ക​ളും സം​ഘ​ട​ന​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തും.

ഫി​റ്റ്ന​സ് ടെ​സ്​​റ്റി​ന് പ്ര​തി​മാ​സം 100 രൂ​പ​യു​ണ്ടാ​യി​രു​ന്ന​ത് 1500 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ച​ത്​ സ​ർ​ക്കാ​ർ സ​മീ​പ​കാ​ല​ത്താ​ണ്​ പി​ൻ​വ​ലി​ച്ച​ത്. അ​യ​ൽ ജി​ല്ല​ക​ളി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക്​ 20 കി.​മീ​റ്റ​ർ ദൂ​രം​വ​രെ സ​ർ​വി​സ് ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ 10 കി​ലോ​മീ​റ്റ​റാ​ണ്​ അ​യ​ൽ​ജി​ല്ല​ക​ളി​ലെ സ​ഞ്ചാ​രാ​നു​വാ​ദം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentkerala newsprice hikemalayalam newsAuto-taxi
News Summary - Auto-Taxi price hike-Kerala news
Next Story