അഴിമതി രഹിത നിർമാണം ഉറപ്പാക്കാൻ സഞ്ചരിക്കുന്ന ഗുണനിലവാര പരിശോധനാ ലാബുകൾ നാളെ മുതൽ നിരത്തുകളിൽ...
text_fieldsകോഴിക്കോട്: അഴിമതി രഹിത നിർമാണം ഉറപ്പാക്കാൻ സഞ്ചരിക്കുന്ന ഗുണനിലവാര പരിശോധനാ ലാബുകൾ നാളെ മുതൽ നിരത്തുകളിലിറങ്ങുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിലവിൽ ഗുണനിലവാര പരിശോധനയ്ക്ക് കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ റീജിയണൽ ലബോറട്ടറികളും ബാക്കി 11 ജില്ലകളിൽ ജില്ലാ ലബോറട്ടറികളുമാണുള്ളത്. പ്രവൃത്തി നടക്കുന്ന ഇടങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി അവിടെ നിന്നും ശേഖരിക്കുന്ന സാമ്പിളുകൾ ലബോറട്ടറിയിലെത്തിച്ച് പരിശോധനാവിധേയമാക്കുകയാണ് നിലവിൽ ചെയ്തുവരുന്നത്.
ഗുണനിലവാര പരിശോധന കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കേരളത്തിൽ ആധുനിക മൊബൈൽ ലാബുകൾ ആരംഭിക്കുകയാണ്. മൂന്ന് ബസുകളിലായി സജ്ജമാക്കിയ ലാബുകൾ പ്രവൃത്തി നടക്കുന്ന ഇടങ്ങളിൽ ചെന്ന് സാമ്പിളുകൾ ശേഖരിക്കുകയും അവിടെ നിന്ന് തന്നെ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തുമെന്ന് മന്ത്രി അറിയിച്ചു. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ മൊബൈൽ ലാബുകൾ നാടിനു സമർപ്പിക്കുമെന്നും ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെ മന്ത്രി അറിയിച്ചു.
ഫേസ് ബുക്ക് പോസ്റ്റിെൻറ പൂർണരൂപം:
അഴിമതി രഹിത നിർമാണം ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിൽ സഞ്ചരിക്കുന്ന ഗുണനിലവാര പരിശോധനാ ലാബുകൾ.. കാലാവസ്ഥയെ പ്രതിരോധിക്കുന്ന ആധുനികസാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള നിർമ്മാണ രീതികളാണ് പൊതുമരാമത്ത് വകുപ്പിൽ നടപ്പിലാക്കിവരുന്നത്. റോഡ്, പാലം, കെട്ടിടം എന്നിവയിലെല്ലാം പുതിയ നിർമ്മാണ രീതികൾ നടപ്പിലാക്കുന്നതിന് അനുസരിച്ച് പ്രവൃത്തികളുടെ ഗുണനിലവാരവും ഉറപ്പുവരുത്തേണ്ടതുണ്ട്.
നിലവിൽ ഗുണനിലവാര പരിശോധനയ്ക്ക് കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ റീജിയണൽ ലബോറട്ടറികളും ബാക്കി 11 ജില്ലകളിൽ ജില്ലാ ലബോറട്ടറികളുമാണുള്ളത്. പ്രവൃത്തി നടക്കുന്ന ഇടങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി അവിടെ നിന്നും ശേഖരിക്കുന്ന സാമ്പിളുകൾ ലബോറട്ടറിയിലെത്തിച്ച് പരിശോധനാവിധേയമാക്കുകയാണ് നിലവിൽ ചെയ്തുവരുന്നത്.
ഗുണനിലവാര പരിശോധന കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കേരളത്തിൽ ആധുനിക മൊബൈൽ ലാബുകൾ ആരംഭിക്കുകയാണ്. മൂന്ന് ബസുകളിലായി സജ്ജമാക്കിയ ലാബുകൾ പ്രവൃത്തി നടക്കുന്ന ഇടങ്ങളിൽ ചെന്ന് സാമ്പിളുകൾ ശേഖരിക്കുകയും അവിടെ നിന്ന് തന്നെ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തുകയും ചെയ്യും. സിമന്റ്, മണൽ, മെറ്റൽ, ബിറ്റുമിൻ തുടങ്ങിയ നിർമ്മാണ സാമഗ്രികളുടേയും കോൺക്രീറ്റ്, ടൈൽ മുതലായവയുടേയും ഗുണനിലവാരം ഇതുവഴി പരിശോധിക്കാനാകും. അത്യാധുനിക നോൺ ഡിസ്ട്രക്ടീവ് ടെസ്റ്റിംഗ് ഉപകരണങ്ങളാണ് ഈ മൊബൈൽ ലാബുകളിൽ ഉള്ളത്. നാളെ (ബുധനാഴ്ച) മുഖ്യമന്ത്രി പിണറായി വിജയൻ മൊബൈൽ ലാബുകൾ നാടിനു സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.