ഒാേട്ടാമേഷൻ സംവിധാനം ഒരുക്കാതെ വിലമാറ്റം നടപ്പാക്കാനാവില്ല –പമ്പുടമകൾ
text_fieldsകോഴിക്കോട്: പമ്പുകളിൽ ഒാേട്ടാമേഷൻ സംവിധാനം ഒരുക്കാതെ അർധരാത്രി അടിക്കടി മാറുന്ന വിലമാറ്റം നടപ്പാക്കാൻ സാധിക്കില്ലെന്ന് പെട്രോൾപമ്പ് ഉടമകൾ. ജൂൺ 16 മുതൽ ദിനേന അർധരാത്രി പെട്രോളിയം ഉൽപന്നങ്ങളുടെ വില മാറ്റാനുള്ള പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനം നടപ്പാക്കിയാൽ പമ്പുകളിൽ വിപണനം സ്തംഭനാവസ്ഥയിലാകുമെന്ന് ഒാൾകേരള ഫെഡറേഷൻ ഒാഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
നിലവിലെ സംവിധാനമനുസരിച്ച് അർധരാത്രി വില മാറുേമ്പാൾ പമ്പുകളിലെ മെഷീനുകളിൽ രാത്രി 12 മണിക്ക് ഉത്തരവാദപ്പെട്ടവർ വില മാറ്റി മീറ്റർ റീഡിങ് രേഖപ്പെടുത്തിയാൽ മാത്രമേ ഉൽപന്നങ്ങൾ വിൽക്കാനും കൃത്യമായ അളവ് അറിയാനും സാധിക്കൂ. സംസ്ഥാനത്ത് 20 ശതമാനം പമ്പുകളിൽ മാത്രമാണ് ഒാേട്ടാമേഷൻ സംവിധാനമുള്ളത്. ശേഷിച്ച പമ്പുകളിൽ വില മാറ്റുന്നതിന് പമ്പ് ഉടമകളോ തൊഴിലാളികളോ നേരിട്ട് ഡിസ്െപൻസിങ് യൂനിറ്റുകളിൽ മാറ്റംവരുത്തണം. ഇൗ പ്രക്രിയയിൽ ചെറിയ വ്യത്യാസം വന്നാൽ ഡീലർമാരുടെ അംഗീകാരം ഒായിൽ കമ്പനികൾ റദ്ദാക്കും. അതുകൊണ്ടുതന്നെ, ദിനേനയുള്ള വിലമാറ്റം ഒാേട്ടാമേഷൻ സംവിധാനം ഒരുക്കാതെ നടപ്പാക്കാനാവില്ല. ഒാേട്ടാമേഷൻ സംവിധാനം പൂർണതയിൽ എത്തിക്കേണ്ട ഉത്തരവാദിത്തം ഒായിൽ കമ്പനികൾക്കാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡൻറ് കെ.പി. ശിവാനന്ദൻ, ജോ. സെക്രട്ടറി ഷംസുദ്ദീൻ, വൈസ് പ്രസിഡൻറ് മൂസ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.