സ്വയംഭരണ കോളജുകളുടെ വഴിവിട്ട പ്രവർത്തനം പഠിക്കാൻ സമിതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്വയംഭരണ കോളജുകളുടെ പ്രവർത്തനം പഠിക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വിദഗ്ധസമിതി രൂപവത്കരിച്ചു. എക്സിക്യൂട്ടിവ് ബോഡി അംഗങ്ങളായ ഡോ. ജോയ് ജോബ് കുളവേലിൽ അധ്യക്ഷനും ഡോ.കെ.കെ. ദാമോദരൻ, ഡോ.ജെ. രാജൻ എന്നിവർ അംഗങ്ങളുമായാണ് സമിതി രൂപവത്കരിച്ചത്. സ്വയംഭരണപദവി വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികളെ തുടർന്ന് പഠനം നടത്താൻ സർക്കാർ കൗൺസിലിന് നിർദേശം നൽകിയിരുന്നു. സർവകലാശാലകളുടെ അധികാരപരിധികളിൽ
സ്വയംഭരണ കോളജുകൾ കൈകടത്തുന്നത് അനുവദിക്കാൻ പാടില്ലെന്ന് ഡോ. രാജൻ ഗുരുക്കൾ സർക്കാറിന് ഇടക്കാല നിർദേശം സമർപ്പിച്ചിരുന്നു. പദവി ലഭിച്ചശേഷം കോളജുകളിലുണ്ടായ അക്കാദമിക മാറ്റങ്ങൾ സമഗ്രമായി പരിശോധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകാനാണ് സമിതിയെ നിയമിച്ചത്.
സംസ്ഥാനത്ത് രണ്ടുഘട്ടമായി 19 കോളജുകൾക്കാണ് സ്വയംഭരണപദവി നല്കിയത്. ഇതിൽ എറണാകുളം മഹാരാജാസ് കോളജ് ഒഴികെയുള്ളവ എയ്ഡഡ് മേഖലയിലാണ്. സ്വയംഭരണ പദവി സംബന്ധിച്ച നിയമവ്യവസ്ഥകൾ മറികടന്ന് കോളജുകൾ പ്രവർത്തിക്കുന്നതായാണ് പരാതി. കോഴ്സുകളിൽ ഇേൻറണൽ മാർക്കിെൻറ അനുപാതം കൂട്ടി വിദ്യാർഥികളെ വഴിവിട്ട് സഹായിക്കുന്നരീതി സംബന്ധിച്ച് സർക്കാറിനും എം.ജി സർവകലാശാലക്കും പരാതി ലഭിച്ചിരുന്നു.
നിലവിൽ 25 ശതമാനം മാർക്കാണ് ഇേൻറണൽ അസസ്മെൻറിന് സർവകലാശാലകൾ അനുവദിക്കുന്നത്. എന്നാൽ, ഇത് 30 ശതമാനമാക്കിയും തിയറി പാർട്ടിന് 75ൽ നിന്ന് 70 ശതമാനമാക്കിയുമാണ് ചില സ്വയംഭരണ കോളജുകൾ വ്യത്യാസം വരുത്തിയത്. അധിക ഇേൻറണല് മാര്ക്കിലൂടെ ഇൗ കോളജിലെ വിദ്യാർഥികൾ മറ്റ് കോളജുകളിലെയും സർവകലാശാലകളിലെയും വിദ്യാർഥികളെ ബഹുദൂരം പിന്നിലാക്കും. ഇത്തരം മാറ്റങ്ങൾ ബന്ധപ്പെട്ട സർവകലാശാലയുടെ അനുമതിയോടെ മാത്രമേ നടത്താൻ പാടുള്ളൂ. സർവകലാശാലയുടെ അനുമതി ലഭിക്കാതെയാണ് കോളജുകളുടെ നടപടിയെന്നാണ് പരാതി.
സർവകലാശാലയുടെ അനുമതിയില്ലാതെ ഡിഗ്രി, പി.ജി വിഭാഗങ്ങളിലായി പുതിയ സ്വാശ്രയ കോഴ്സുകൾ തുടങ്ങിയതായും പരാതിയുണ്ട്. കാമ്പസുകളിൽ ഒാപൺ ക്ലാസ് റൂം പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് നിർദേശം സമർപ്പിക്കാനും കൗൺസിൽ തീരുമാനിച്ചു. ഒാരോ പഠനവിഭാഗങ്ങൾക്കും കെട്ടിടങ്ങൾക്ക് പുറത്ത് അധ്യയനം നടത്താൻ സൗകര്യം ഒരുക്കുന്നതാണ് ഒാപൺ ക്ലാസ്റൂം സങ്കൽപമെന്ന് ഡോ. രാജൻ ഗുരുക്കൾ പറഞ്ഞു.
പ്രകൃതിദത്തമായ സ്ഥലങ്ങൾ ഇതിനായി തെരഞ്ഞെടുക്കാം. പദ്ധതിയുടെ മാതൃക കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ നടത്താനാണ് ആലോചന. വിജയകരമായാൽ മുഴുവൻ കാമ്പസുകളിലേക്കും വ്യാപിപ്പിക്കും. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ പഠനങ്ങളിലൂടെ കണ്ടെത്തുന്ന അറിവ് ജനങ്ങളിലെത്തിക്കുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കും.
കുടുംബശ്രീയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായും രാജൻ ഗുരുക്കൾ അറിയിച്ചു. കോളജുകളെ ഒന്നിച്ച് ചേർത്തുള്ള ക്ലസ്റ്റർ സമ്പ്രദായം നിലവിൽ ഫലപ്രദമല്ലെന്നും കാര്യക്ഷമമെങ്കിൽ മാത്രമേ കൗൺസിലിെൻറ സഹായം തുടരുകയുള്ളൂവെന്നും രാജൻ ഗുരുക്കൾ പറഞ്ഞു. ക്ലസ്റ്റർ കോളജുകൾക്കായി ഒരിടത്ത് റിസോഴ്സ് സെൻററും ഇൻസ്ട്രുമെേൻറഷൻ സെൻററും ഒരുക്കുന്നതിന് സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.