റീ പോസ്റ്റുമോർട്ടം ആവശ്യപ്പെട്ട് ബന്ധുക്കൾ പരാതി നൽകി
text_fieldsമുളങ്കുന്നത്തുകാവ് (തൃശൂർ): അട്ടപ്പാടിയിൽ പൊലീസ് വെടിവെച്ചുെകാന്ന മാവോവാദിക ളുടെ മൃതേദഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്ക ൾ പാലക്കാട് കലക്ടർക്കും ആർ.ഡി.ഒക്കും പരാതി നൽകി. പോസ്റ്റ്മോർട്ടം നടന്ന തൃശൂ ർ ഗവ. മെഡിക്കൽ കോളജ് പരിസരത്ത് എത്തിയ ബന്ധുക്കൾ പരാതി അയക്കുകയായിരുന്നുവെന്ന് മാവോവാദി നേതാവ് രൂപേഷിെൻറ ഭാര്യ ഷൈനയും സി.പി. റഷീദും മാധ്യമ പ്രവർത്തകരോട് പറഞ ്ഞു. വൈത്തിരിയിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ജലീലിെൻറ സഹോദരനാണ് റഷീദ്.
കണ്ണൻ എന്ന് വിളിക്കുന്ന കാർത്തികിെൻറ അമ്മ മീനയും സഹോദരി വാസന്തിയും മണിവാസകത്തിെൻറ സഹോദരി ലക്ഷ്മിയും സ്ഥലത്ത് എത്തിയിരുന്നു. നിയമനടപടി പാലിക്കാതെയാണ് പോസ്റ്റ്മോർട്ടം ചെയ്തതെന്ന പരാതി പരിഗണിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കാർത്തികിെൻറയും മണിവാസകത്തിെൻറയും ബന്ധുക്കളും പൗരാവകാശ പ്രവർത്തകരും പറഞ്ഞു. മൃതദേഹങ്ങൾ ബന്ധുക്കളെ കാണാൻ അനുവദിച്ചില്ലെന്ന് പൗരാവകാശപ്രവർത്തകർ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ഫോട്ടോ പോലും കാണിച്ചിട്ടില്ല. ഇൻക്വസ്റ്റ് ബന്ധുക്കളുടെ സാന്നിധ്യത്തിലാവണം. പോസ്റ്റ്മോർട്ടത്തിനുശേഷം പൊലീസ് പറയുന്നത് മാത്രമാണ് ഇനി പുറത്ത് വരിക. ഏറ്റുമുട്ടൽ കൊലയാണെന്ന പൊലീസ് വാദം സമർഥിക്കുന്ന രീതിയിലായിരിക്കും അവർ കാര്യങ്ങൾ പറയുകയെന്ന് ഷൈനയും റഷീദും പറഞ്ഞു.അങ്ങേയറ്റം ധിക്കാരത്തോെടയാണ് സർക്കാർ പ്രവർത്തിച്ചെതന്ന് റഷീദ് പറഞ്ഞു.
കീഴടങ്ങാൻ സാധ്യതയുള്ള സമയത്തോ രോഗമുള്ളപ്പോഴോ ഭക്ഷണം കഴിക്കുന്ന സമയത്തോ വെടിവെച്ച് വീഴ്ത്തി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് അട്ടപ്പാടിയിലെ ആദിവാസികളിൽനിന്ന് പരാതി ഉയരുന്നുണ്ട്. തൃശൂർ മെഡിക്കൽ കോളജ് പരിസരത്തും പൊലീസ് ജനാധിപത്യാവകാശം നിഷേധിച്ചു. ഗ്രോ വാസു അടക്കമുള്ളവരെ എന്തിന് ബലംപ്രയോഗിച്ച് മാറ്റിനിർത്തിയെന്ന ചോദ്യമുണ്ട്. കാട്ടിൽ തോക്കുമായി നടന്നതു െകാണ്ടാണ് െവടിവെച്ചെതന്ന് പറയുന്ന െപാലീസും സർക്കാറും മറുഭാഗത്ത് ജനാധിപത്യാവകാശങ്ങൾ ബലംപ്രയോഗിച്ച് തടയുകയാണെന്നും റഷീദ് പറഞ്ഞു.
മജിസ്ട്രേറ്റ്തല അന്വേഷണം േവണമെന്ന് ഡി. രാജ
ന്യൂഡല്‍ഹി: കേരളത്തിൽ നാലു മാവോവാദികൾ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം നടത്തുക എന്നതാണ് ശരിയായ രീതിയെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. എന്താണ് നടന്നത് എന്നതിെൻറ സത്യാവസ്ഥ ജനങ്ങൾ അറിയേണ്ടതുണ്ട്.
മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആശയങ്ങളുമായി ഏറെ വിയോജിപ്പുണ്ട്. സി.പി.ഐ ഒരിക്കലും അക്രമത്തെ ന്യായീകരിക്കുന്ന പാര്‍ട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മാവോവാദി ഷെഡിൽനിന്ന് കണ്ടെടുത്തത് ഒമ്പത് തോക്കുകളും പണവും
അഗളി: മേലേ മഞ്ചിക്കണ്ടിയിൽ മാവോവാദികൾ താമസിച്ചിരുന്ന താൽക്കാലിക ഷെഡിൽനിന്ന് ഏഴ് തോക്കുകളും തിരകളും മൊബൈൽ ഫോണും ലാപ്ടോപ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു.
ഒരു എ.കെ 47 തോക്ക്, മൂന്ന് നാടൻ തോക്കുകൾ, മൂന്ന് ത്രീ നോട്ട് ത്രീറൈഫിൾസ്, രണ്ട് കൈത്തോക്ക് തുടങ്ങിയവയാണ് ഇവർ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയത്. ഇരുനൂറിെൻറയും അഞ്ഞൂറിെൻറയും നോട്ടുകളായി സൂക്ഷിച്ച 40,700 രൂപയും റെയ്ഡിൽ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.