എ.വി. ജോർജിനെ തിരിച്ചെടുത്തു; ഇൻറലിജൻസ് എസ്.പിയായി
text_fieldsതിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിെൻറ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന എറണാകുളം മുൻ റൂറല്‍ എസ്.പി എ.വി. ജോര്‍ജിനെ സര്‍വിസില്‍ തിരിച്ചെടുത്തു. ജോര്‍ജിന് കസ്റ്റഡികൊലപാതകത്തില് പങ്കില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിെൻറ പശ്ചാത്തലത്തിലും സസ്പെൻഷൻ കാലാവധി കഴിഞ്ഞതിെൻറ അടിസ്ഥാനത്തിലുമാണ് സര്‍വിസില്‍ തിരിച്ചെടുത്തത്.
ഇൻറലിജന്‍സ് വിഭാഗം എസ്.പിയായാണ് ജോര്‍ജിന് പുനര്‍നിയമനം നല്‍കിയത്. മൂന്നുമാസത്തേക്കായിരുന്നു സസ്‌പെന്‍ഷന്‍. കഴിഞ്ഞദിവസം രാത്രിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. സർവിസില്‍ തിരിച്ചെടുത്തെങ്കിലും ജോർജിനെതിരായ വകുപ്പുതല അന്വേഷണം തുടരും. ജോര്‍ജിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിെൻറ കുടുംബം ഹൈകോടതിയെ സമീപിച്ചെങ്കിലും അത് തള്ളിക്കളഞ്ഞിരുന്നു. ജോര്‍ജ് പ്രതിയല്ലെന്ന് കോടതിയെ സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു.
എറണാകുളം റൂറല്‍ എസ്.പിയായിരിക്കെ എ.വി. ജോര്‍ജ് രൂപം നൽകിയ ‘ടൈഗര്‍ഫോഴ്സ്’ എന്ന പൊലീസ് വിഭാഗമാണ് ആളുമാറി ശ്രീജിത്തിനെ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയത്. കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദനമേറ്റ ശ്രീജിത്ത് പിന്നീട് മരിക്കുകയായിരുന്നു. നിയമവിരുദ്ധമായാണ് ടൈഗര്‍ഫോഴ്സിന് എസ്.പി രൂപം നൽകിയതെന്നും ശ്രീജിത്തിെൻറ കസ്റ്റഡിമരണത്തിൽ എ.വി. ജോര്‍ജിനെ പ്രതിയാക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം ശക്തമായതിനെതുടർന്നാണ് േമയ് 11ന് ജോര്‍ജിനെ സസ്പെൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.