എ.വി. ഗോപിനാഥ് കോൺഗ്രസ് വിട്ടു; ഒരു പാർട്ടിയിലേക്കും പോകുന്നില്ലെന്ന്
text_fieldsപാലക്കാട്: ഡി.സി.സി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട ഭിന്നതയെ തുടർന്ന് മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ എ.വി. ഗോപിനാഥ് കോൺഗ്രസ് വിട്ടു. കോൺഗ്രസിെൻറ മുന്നോട്ടുള്ള യാത്രയിൽ ഞാൻ തടസ്സക്കാരനാണോയെന്ന് സംശയമുള്ളതിനാലാണ് പാർട്ടിയുടെ പ്രാഥമികാംഗത്വം രാജിവെക്കുന്നതെന്നും ഹൈകമാൻഡ് തീരുമാനത്തോട് വിയോജിപ്പില്ലെന്നും ഗോപിനാഥ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ ഹൃദയത്തിൽ നിന്നിറക്കിെവക്കാൻ സമയമെടുക്കും. സാഹചര്യങ്ങൾ പഠിച്ചശേഷം ഭാവി നടപടികൾ തീരുമാനിക്കും. ആരുടെയും അടുക്കളയിൽ എച്ചിൽ നക്കാൻ പോകില്ല. 43 വർഷം കോൺഗ്രസിെൻറ ഉരുക്കുകോട്ടയായി പെരിങ്ങോട്ടുകുറിശ്ശിയെ നിലനിർത്തി.
മനസ്സിനെ തളർത്തുന്ന സാഹചര്യമായിരുന്നു എല്ലാ ദിവസവും. പ്രതീക്ഷക്കനുസരിച്ച് നേതാക്കൾക്ക് ഉയരാൻ കഴിയുന്നില്ല. നിരന്തര ചർച്ചകൾക്കുശേഷമാണ് പാർട്ടി വിടുകയെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും ഗോപിനാഥ് പറഞ്ഞു. ഒരു പാർട്ടിയിലേക്കും ഇപ്പോൾ പോകാൻ ഉദ്ദേശ്യമില്ല.
വിശദമായ വിശകലനങ്ങൾക്കും ആലോചനകൾക്കും ശേഷം ഭാവിതീരുമാനം പ്രഖ്യാപിക്കും. സി.പി.എം ഉൾെപ്പടെയുള്ള ഒരു പാർട്ടിയോടും അയിത്തമില്ല. അത്യുന്നതനായ നേതാവാണ് പിണറായി. തേൻറടമുള്ള മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിെൻറ ചെരുപ്പ് നക്കാൻ പോലും തനിക്ക് അഭിമാനമേയുള്ളൂവെന്നും പിണറായിയുടെ വേലക്കാരനായി എച്ചിലെടുത്ത് കഴിയാമെന്ന മുൻ എം.എൽ.എ അനിൽ അക്കരയുടെ വിമർശനത്തിന് മറുപടിയായി ഗോപിനാഥ് പറഞ്ഞു.
കോൺഗ്രസ് ഒറ്റക്ക് ഭരിക്കുന്ന പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിെൻറ ഭരണം വിടില്ല. താനടക്കം കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച 11 പഞ്ചായത്ത് അംഗങ്ങളും ഒറ്റക്കെട്ടാണ്. ഭരണഘടനപരമായ പ്രശ്നങ്ങൾ ഇല്ലാത്തിടത്തോളം മെംബർ സ്ഥാനം രാജിവെക്കുന്ന പ്രശ്നമില്ലെന്നും ഗോപിനാഥ് വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഇടഞ്ഞ എ.വി. ഗോപിനാഥിനെ ഉമ്മൻ ചാണ്ടിയും കെ. സുധാകരനും ഇടപെട്ടാണ് അനുനയിപ്പിച്ചത്. ഡി.സി.സി അധ്യക്ഷ സ്ഥാനം നൽകാമെന്ന് ഇരുവരും അദ്ദേഹത്തിന് ഉറപ്പ് നൽകിയിരുന്നെത്ര. സാധ്യത പട്ടികയിൽ എ.വി. ഗോപിനാഥ്, എ. തങ്കപ്പൻ, വി.ടി. ബൽറാം എന്നിവരുടെ പേരുകളാണ് കേട്ടിരുന്നത്. ജില്ലയിലെ പ്രബലരായ ഒരുവിഭാഗം നേതാക്കൾ ഗോപിനാഥിന് എതിരായതോടെയാണ് തങ്കപ്പന് നറുക്ക് വീണത്. മുൻ ആലത്തൂർ എം.എൽ.എ ആയിരുന്ന ഗോപിനാഥ്, ദീർഘകാലം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡൻറും 2007 മുതൽ രണ്ടുവർഷത്തോളം ഡി.സി.സി അധ്യക്ഷനുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.