താമരാക്ഷനെ തിരിച്ചുകൊണ്ടുവരാൻ ആർ.എസ്.പി
text_fieldsതിരുവനന്തപുരം: പാർട്ടി വിട്ട മുൻ എം.എൽ.എ എ.വി. താമരാക്ഷനെ തിരിെച്ചടുക്കാൻ ആർ.എസ്. പി സംസ്ഥാന നേതൃത്വത്തിൽ തത്ത്വത്തിൽ ധാരണ. കഴിഞ്ഞദിവസത്തെ സംസ്ഥാന നിർവാഹകസമിതിയിലുണ്ടായ ധാരണ ചൊവ്വാഴ്ച ചേർന്ന സംസ്ഥാനസമിതിയിൽ റിപ്പോർട്ട് ചെയ്തു.
താമരാക്ഷൻ മാതൃസംഘടനയിലേക്ക് തിരിച്ചുവരാൻ താൽപര്യം പ്രകടിപ്പിച്ചതിനെതുടർന്ന് ഇക്കാര്യത്തിൽ ചർച്ച നടക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി എ.എ. അസീസ് യോഗത്തിൽ റിപ്പോർട്ട് ചെയ്തു.
സംസ്ഥാനസമിതിയിൽ ആരും ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചില്ല. ലയനസമ്മേളനം സംബന്ധിച്ച കാര്യങ്ങൾ ആലോചിച്ച് പറയാമെന്ന് താമരാക്ഷൻ അറിയിച്ചതായും സംസ്ഥാന സെക്രട്ടറി യോഗത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.