#അവൾക്കൊപ്പം കാമ്പയിൻ ഏറ്റെടുത്ത് ഐ.സി.യുവും
text_fieldsകൊച്ചി: കൊച്ചിയിൽ ആക്രമണത്തിനിരയായ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 'അവൾക്കൊപ്പം' എന്ന ക്യാമ്പയിൻ ഏറ്റെടുത്ത് ട്രോൾ ഗ്രൂപ്പായ ഐസിയു( ഇന്‍റർനാഷണൽ ചളു യൂണിയൻ)വും. കവർ ഫോട്ടോയിൽ തങ്ങളുടെ ലോഗോയ്ക്കൊപ്പം അവൾക്കൊപ്പം എന്ന വാചകം എഴുതിച്ചേർത്താണ് ഐസിയു നടിയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചിരിക്കുന്നത്.
സംസ്ഥാന ചലച്ചിത്ര അവാർഡുദാന ചടങ്ങിൽ താൻ അവതരിപ്പിച്ച നൃത്തത്തിൽ റിമ കല്ലിങ്കൽ 'അവൾക്കൊപ്പം' എന്നകാമ്പയിന് തുടക്കമിട്ടിരുന്നു. തുടർന്ന് ആഷിക് അബു, ദീദി ദാമോദരൻ തുടങ്ങി പലരും അവൾക്കൊപ്പം കാമ്പയിനിൽ പങ്കെടുത്തിരുന്നു.
കവർഫോട്ടോ അവൾക്കൊപ്പം എന്ന് മാറ്റിയതിന് പിന്നാലെ വിമർശനങ്ങളുമായെത്തിവർക്ക് മറുപടിയും നൽകുന്നുണ്ട് ഐ.സി.യു അധികൃതർ. "നാളെ ദിലീപ് നിരപരാധി ആണെന്ന് തെളിഞ്ഞാൽ #അവനൊപ്പം എന്ന് മാറ്റിപറയുന്നത് വരെ #അവൾക്കൊപ്പം' എന്നും, "അവൾക്കൊപ്പമെത്താൻ ഇത്രയും സമയം വേണ്ടി വന്നു അല്ലേ' എന്നുമൊക്കെ കമന്‍റിട്ടു കളിയാക്കിയ വിരുതന്മാർക്ക് "എപ്പൊഴും അവൾക്കൊപ്പം തന്നെയാണ്' എന്നും അവൾക്കൊപ്പമാണ് എന്നാണ് മറുപടി.
കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന് പിന്തുണയുമായി സിനിമാ താരങ്ങളെ കൂടാതെ രാഷ്ട്രീയ നിരീക്ഷകനും മുൻ എം.പിയുമായ സെബാസ്റ്റ്യൾപോളും രംഗത്തെത്തിയതോടെയാണ് നവമാധ്യമത്തിൽ മലയാളികളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഐ.സി.യു പൊലൊരു ട്രോൾ ഗ്രൂപ്പ് ഇത്തരത്തിൽ നിലപാട് ഉയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.