ശരാശരിക്ക് മുകളിൽ മഴ ലഭിച്ചത് മൂന്ന് ജില്ലകളിൽ
text_fieldsതിരുവനന്തപുരം: ഈ സീസണിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് ശരാശരിക്ക് മുകളിൽ മഴ ലഭിച്ചത്. കൊല്ലത്താണ് ഏറ്റവുംകൂടുതൽ മഴ കിട്ടിയത്. 415 മി.മീ പ്രതീക്ഷിച്ച ജില്ലയിൽ 463.43 മി.മീ മഴ കിട്ടി. എറണാകുളത്ത് 620.8 മി.മീ പ്രതീക്ഷിച്ചിടത്ത് 655.08 മി.മീറും കോട്ടയത്ത് 583.1 മി.മീ പ്രതീക്ഷിച്ചിടത്ത് 586.52 മി.മീ മഴയും ലഭിച്ചു.
മഴ ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 54.87 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞ 27 ദിവസത്തിനുള്ളിൽ ഇവിടെ ഉണ്ടായിരിക്കുന്നത്. 572.3 മി.മീ പ്രതീക്ഷിച്ചിരുന്നെങ്കിലും 258.3 മി.മീ മഴയെ ഇവിടെ പെയ്തിട്ടുള്ളൂ.
അതേസമയം ലക്ഷദ്വീപിലും മറ്റ് പ്രാന്തപ്രദേശങ്ങളിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പ്രതീക്ഷിച്ചതിനേക്കാളും 60 ശതമാനം അധികമഴ ജൂൺ അവസാനത്തോടുകൂടി തന്നെ ദ്വീപുകാർക്ക് ലഭിച്ചു. ജൂൺ മുതൽ സെപ്റ്റംബർ 31 വരെയുള്ള നാലുമാസം 2020 മി.മീ മഴയാണ് കേരളം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം ഈ സീസണിൽ 34 ശതമാനം മഴയാണ് കുറഞ്ഞത്.
ഈവർഷം കേരളത്തിലടക്കം ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ പ്രവചനം. മഴ ശക്തമായതോടെ സംസ്ഥാനത്ത് ചൂടിെൻറ അളവും കുറഞ്ഞിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും 30 ഡിഗ്രി സെൽഷ്യസിന് താഴെ മാത്രമാണ് ഉയർന്ന ചൂട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.