പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വിജയരാഘവൻ
text_fieldsമലപ്പുറം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരായ വിവാദ പരാമർശത്തിൽ വിശദീകരണവുമായി എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. രമ്യ ഹരിദാസിനെ വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മാധ്യമങ്ങൾ തെറ്റായി പ്രസംഗത്തെ വ്യാഖ്യാനിക്കുകയായിരുന്നുവെന്നും വിജയരാഘവൻ മഞ്ചേരിയിൽ പറഞ്ഞു.
കോൺഗ്രസും ലീഗും തോൽക്കുമെന്നാണ് താൻ ഉദ്ദേശിച്ചത്. രമ്യയെ തൻറെ സഹോദരിയായാണ് കാണുന്നത്. സ്ത്രീകളോട് മാന്യത പുലർത്തണമെന്നും സ്ത്രീകൾ പൊതുരംഗത്തേക്ക് വരണമെന്ന് അഭിപ്രായമുള്ളയാളാണ് ഞാൻ. എൻറെ ഭാര്യയും പൊതുപ്രവർത്തകയാണ്.
തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾ തോൽക്കുെമന്ന ഊന്നലിന് അപ്പുറത്തേക്ക് പ്രസംഗത്തിൽ യാതൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരെങ്കിലും വേദനപ്പിക്കുക എന്നത് എൻറെ കാഴ്ചപ്പാടല്ലെന്നും നേതൃത്വം ആവശ്യപ്പെട്ടാൽ വിഷയത്തിൽ വിശദീകരണം നൽകുമെന്നും അദ്ദേഹം മറുപടി നൽകി.
മാധ്യമങ്ങൾ വ്യഖ്യാനിച്ച രീതിയിലല്ല തെൻറ പ്രസ്താവന. തെൻറ രാഷ്ട്രീയ പ്രസംഗത്തിെൻറ പേരിൽ രമ്യ വിഷമിക്കേണ്ട സാഹചര്യമില്ലെന്നും വിജയരാഘവൻ പറഞ്ഞു.
കോൺഗ്രസ് രാഷ്ട്രീയനിലപാടുകളെയാണ് താൻ വിമർശിച്ചത്. വ്യക്തിപരമായ അധിക്ഷേപത്തിന് മുതിർന്നിട്ടില്ല. കുഞ്ഞാലിക്കുട്ടിയെ കുറിച്ചും പ്രസംഗത്തിൽ ദുരുദ്ദേശ്യപരമായി ഒന്നുമില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. അദ്ദേഹം തെൻറ സുഹൃത്തും നാട്ടുകാരനാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.