ആർ.എസ്.എസിന്‍റെ വാലാകാനാണ് എൻ.എസ്.എസ് ശ്രമമെന്ന് എ. വിജയരാഘവൻ
text_fieldsതിരുവനന്തപുരം: ആർ.എസ്.എസിന്‍റെ വാലാകാനാണ് എൻ.എസ്.എസിന്‍റെ ശ്രമമെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. സമുദായംഗങ്ങൾ പോലും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിലപാട് അംഗീകരിക്കില്ലെന്ന് വിജയരാഘവൻ പറഞ്ഞു. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് വിജയരാഘവൻ വീണ്ടും എൻ.എസ്.എസിനെതിരെ വിമർശനമുന്നയിച്ചിരിക്കുന്നത്.
ബി.ജെ.പി സർക്കാറിന്‍റെ വർഗീയ ധ്രുവീകരണവും കോർപ്പറേറ്റുകൾക്ക് അനുകൂലമായ സാമ്പത്തിക നയങ്ങളും സമുദായംഗങ്ങളെ എങ്ങനെ ബാധിക്കുമെന്ന് എൻ.എസ്.എസ് ചിന്തിക്കുന്നില്ല. ബി.ജെ.പി സർക്കാറിന്‍റെ ഈ രണ്ട് നയങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണ് സി.പി.എം. ആർ.എസ്.എസുമായുള്ള സഹകരണം സമുദായത്തിലെ പാവപ്പെട്ടവരുടെ താൽപര്യത്തിന് എതിരാണെന്നും വിജയരാഘവൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് എതിരായ നിലപാടാണ് സുകുമാരൻ നായർ എടുത്തത്. എന്നാൽ, ഈ നിലപാടിനൊപ്പം സമുദായത്തിലെ അംഗങ്ങൾ ഉണ്ടാവില്ല. വോട്ടെണ്ണി കഴിയുേമ്പാൾ ഇക്കാര്യം വ്യക്തമാകുമെന്നും വിജയരാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.