ആവിക്കൽതോട് സമരം നിയമസഭയിൽ; പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ആവിക്കൽ തോട് സമരവും പൊലീസ് നടപടിയും സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് എം.കെ. മുനീർ നോട്ടീസാണ് നോട്ടീസ് നൽകിയത്.
വിഷയത്തിൽ സംസാരിക്കവെ ഭരണപക്ഷം തടസ്സപ്പെടുത്താൻ ശ്രമിച്ചപ്പോൾ, മനുഷ്യരുടെ സങ്കടങ്ങൾ ഇവിടെയല്ലാതെ എവിടെ പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. അസംബ്ലിയുടെ മുന്നിൽ മൈക്ക് കെട്ടി പറഞ്ഞാൽ മതിയോ? നിയമസഭയിൽ പറയാനാണ് ഇവിടെ തെരഞ്ഞെടുക്കപ്പെട്ട് വന്നിരിക്കുന്നത്. ആര് തടസ്സപ്പെടുത്തിയാലും അത് ഇവിടെ അവതരിപ്പിക്കും -സതീശൻ പറഞ്ഞു.
പ്രതിപക്ഷം ഉന്നയിച്ച ആശങ്കകൾ തള്ളിയ ശേഷം, സമരത്തിന് പിന്നിൽ തീവ്രവാദ സംഘടനകളുടെ ഇടപെടലുണ്ടെന്ന് തദ്ദേശമന്ത്രി എം.വി. ഗോവിന്ദന്‍ ആരോപിച്ചു. എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‍ലാമിയുമാണ് സമരം നടത്തുന്നതെന്നും മന്ത്രി അടിയന്തര പ്രമേയത്തിന് മറുപടിയായി പറഞ്ഞു.
സമരം ചെയ്യുന്നവരെ ഇത്തരത്തിൽ അർബൻ നക്സലൈറ്റുകളും തീവ്രവാദികളുമായി ചിത്രീകരിക്കുന്നത് എന്തിനെന്ന ചോദ്യം ഇതിന് മറുപടിയായി പ്രതിപക്ഷം ഉന്നയിച്ചു. മന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.
ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ തിങ്ങി താമസിക്കുന്ന സ്ഥലത്തിന്‍റെ നടുവിൽ മാലിന്യ പ്ലാന്‍റ് സ്ഥാപിക്കുകയാണെന്ന് എം.കെ മുനീർ പിന്നീട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്തിനും ഏതിനും ആളുകളെ തീവ്രവാദികളാക്കി മാറ്റുകയാണെന്നും സമരം ചെയ്താൽ തീവ്രവാദികളാകുന്നത് എങ്ങിനെയാണെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.