മകെൻറ വരവ് കാത്തിരുന്നു; ടി.വിയിലൂടെ അറിഞ്ഞത് മരണവാര്‍ത്ത
text_fieldsഅങ്കമാലി: മകെൻറ വരവ് കാത്തിരുന്ന് സമയം കഴിഞ്ഞിട്ടും കാണാതായപ്പോ ള്‍ ടി.വിയിലൂടെ കാണാനിടയായ അപകടവാര്‍ത്തയാണ് സണ്ണിക്ക് മകന് ന ഷ്ടപ്പെട്ടതിെൻറ സൂചനയായത്. ബംഗളൂരു വിപ്രോയില്‍ എന്‍ജിനീയറായ എംസി കെ. മാത്യു എല്ലാ ആഴ്ചയിലും നാട്ടില്‍ വരാറുള്ളതാണ്. എന്നാല്‍, കിഴക്കെ പള്ളിപ്പെരുന്നാളിെൻറ പ്രസുദേന്തിയായിട്ടും കഴിഞ്ഞ ഞായറാഴ്ച കമ്പനിയിലെ തിരക്കുമൂലം നാട്ടിലെത്താനായില്ല. അതിന് മുമ്പുള്ള ഞായറാഴ്ചയാണ് അവസാനമായി നാട്ടിെലത്തിയത്. രോഗിയായ അമ്മ സെലിനെ വ്യാഴാഴ്ച ആശുപത്രിയില്‍ കാണിക്കാനായിരുന്നു പ്രധാനമായും ബുധനാഴ്ചതന്നെ ബംഗളൂരുവിൽനിന്ന് യാത്ര പുറപ്പെട്ടത്.
വെള്ളിയാഴ്ച ശിവരാത്രി അവധിയായതിനാല്‍ ഡോക്ടര്‍മാര്‍ ലീവിലായിരിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു എംസി കെ. മാത്യു . ഈ വിവരം വീട്ടുകാരെ ധരിപ്പിച്ചിരുന്നു. ബംഗളൂരു-എറണാകുളം കെ.എസ്.ആര്.ടി.സി ബസിലാണ് പതിവായി വരാറുള്ളത്.
സാധാരണ യാത്രക്കിടെ ഇടക്ക് വിളിക്കാറുള്ളതായിരുന്നു. ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നുമില്ല. അതോടെ സണ്ണി അങ്കലാപ്പിലായി. ഭാര്യസഹോദരന് ജോണിനെയും അടുത്ത ചില ബന്ധുക്കളെയും കൂട്ടി അപകടസ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. അതിനിടെ അപകടമുണ്ടായ അവിനാശിയില്‍നിന്ന് പൊലീസ് സീതുവിനെ വിളിച്ച് എംസിക്ക് അപകടത്തില്‍ പരിക്കുള്ളതായും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഫോണിെൻറ ചാര്‍ജ് കുറഞ്ഞതിനാല്‍ കൂടുതല്‍ വിവരമറിയാന്‍ മറ്റ് രണ്ട് ഫോണ്‍ നമ്പര്‍ നല്‍കുകയും ചെയ്തു. എന്നാല്‍, സീതു നിരവധിതവണ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അതിനിടെ, ഫെഡറല്‍ ബാങ്ക് കളമശ്ശേരി ബ്രാഞ്ച് മാനേജറായ ജോണിെൻറ മകന് ഡിനോ ബംഗളൂരുവിൽ ബന്ധപ്പെട്ടപ്പോഴാണ് മരണപ്പെട്ട വിവരം ഉച്ചയോടെ അറിയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.