കറുപ്പഴകിന് ഇനി അവാർഡിെൻറ തിളക്കം
text_fieldsകോട്ടയം: കോഴിക്കും വിമാനയാത്രേയാ! അമ്പരക്കേണ്ട, കോട്ടയം കുറിച്ചിത്താനം വലിയപറമ്പിൽ വീട്ടിലേക്ക് കരിങ്കോഴി വിമാനമേറിയാണെത്തുന്നത്. ഇങ്ങനെ കോഴികളെ വിമാനത്തിലെത്തിക്കുന്ന എസ്. പ്രദീപ് കുമാറിനെത്തേടി എത്തിയിരിക്കുകയാണ് സംസ്ഥാന മൃഗസംരക്ഷണവകുപ്പിെൻറ 2018ലെ മികച്ച പൗൾട്രി കർഷകനുള്ള അവാർഡ്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ കരിങ്കോഴികളെ വിൽക്കുന്ന കർഷകനാണ് പ്രദീപ്.
െസൻട്രൽ പൗൾട്രി െഡവലപ്മെൻറ് ഓർഗനൈസേഷെൻറ മുംബൈ ഹാച്ചറിയിൽ നിന്ന് വിമാനമാർഗം കുഞ്ഞുങ്ങളെ നെടുമ്പാശ്ശേരിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്. മധ്യപ്രദേശിൽനിന്ന് കുഞ്ഞുങ്ങളെ കൊണ്ടുവരുന്നുണ്ട്. ഒരുദിവസം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് എത്തിക്കുന്നത്. വളർത്തി ഒന്നരമാസം കഴിയുേമ്പാൾ 175 രൂപക്ക് വിൽക്കും. ഒാരോ ഒന്നരമാസം കൂടുേമ്പാഴും 2000 കരിങ്കോഴികെളയാണ് വിൽക്കുന്നത്. ഇറച്ചിക്കും മുട്ടക്കും ഔഷധഗുണമേന്മയുള്ള ഇവക്ക് ആവശ്യക്കാർ ഏറെയാണ്. പൂർണ വളർച്ചയെത്തിയ കോഴികൾക്ക് 1000 രൂപവരെയാണ് വില.
പോരുകോഴി അടക്കം 44 വ്യത്യസ്ത ഇനങ്ങളാണ് പ്രദീപിെൻറ വലിയപറമ്പിൽ എഗ്ഗർ നഴ്സറിയിലുള്ളത്. പാലക്കാടൻ പുള്ളിക്കോഴി, തേനി കോഴി, തൊപ്പിക്കോഴി, മുള്ളൻ കോഴി അടക്കം വിവിധ ഇനങ്ങളിലായി ഒാരോ തവണയും 6000 മുതൽ 7000 വരെ കോഴികളാണ് പുറത്തിറങ്ങുന്നത്. ഭാര്യ ശ്രീരേഖയാണ് സഹായി. ഇത്തവണ ജില്ലയിലെ മികച്ച പൗൾട്രി കർഷകനുള്ള അവാർഡും പ്രദീപിനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.