രാമനുണ്ണിക്കും പാറക്കടവിനും രാമകൃഷ്ണനും ‘മാധ്യമ’ത്തിെൻറ ആദരം
text_fieldsകോഴിക്കോട്: എഴുത്തിെൻറ മികവിൽ വിവിധ പുരസ്കാരം നേടിയ കെ.പി. രാമനുണ്ണി, പി.കെ. പാറക്കടവ്, ടി.ഡി. രാമകൃഷ്ണൻ എന്നിവർക്ക് മാധ്യമത്തിെൻറ ആദരം. മാധ്യമം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മാധ്യമം -മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ മൂന്നുപേർക്കും മാധ്യമം കുടുംബത്തിെൻറ സ്േനഹോപഹാരം സമർപ്പിച്ചു.
കല കലക്കുവേണ്ടി മാത്രമല്ല, മറിച്ച് മാനവ നിർമിതിക്കുള്ളതാണെന്ന് വരച്ചുകാട്ടുന്നതാണ് മൂന്നുപേരുടെയും രചനകൾ. മനഃസാക്ഷിയും നിലപാടും എഴുത്തിനും എഴുത്തുകാരനും കരുത്തുപകരുമെന്ന് കാണിച്ചുകൊടുക്കാൻ ഇവരുടെ രചനകൾക്കായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ നിലപാടുകളോട് െഎക്യപ്പെടാതിരിക്കാൻ മാധ്യമത്തിനാവില്ലെന്നും എഡിറ്റർ പറഞ്ഞു.
അസോസിേയറ്റ് എഡിറ്റർ ഡോ. യാസീൻ അഷ്റഫ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹിം സ്വാഗതം പറഞ്ഞു. നല്ലത് പറഞ്ഞാൽ പ്രീണനവും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നത് കുറ്റവുമായി മുദ്രകുത്തപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കഴിഞ്ഞുപോകുന്നതെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ.പി. രാമനുണ്ണി പറഞ്ഞു. സഹജീവികളുടെ നന്മകൾ വരവുവെച്ച് മനസ്സിനോട് നീതിപുലർത്താൻ നമുക്ക് കഴിയേണ്ടതുണ്ടെന്നും അേദ്ദഹം അഭിപ്രായപ്പെട്ടു.
സാമൂഹിക സാഹചര്യം മനസ്സിലാക്കി സത്യസന്ധമായ നിലപാടെടുക്കാനും സാഹിത്യരചനകളിൽ തെൻറ ശേഷി വർധിപ്പിക്കാനുമായത് 30 വർഷത്തെ ‘മാധ്യമ’ത്തിലെ ജീവിതത്തിലൂടെയാണെന്ന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ പി.കെ. പാറക്കടവ് അനുസ്മരിച്ചു. തന്നെ എഴുത്തുകാരനാക്കിയതും തെൻറ നിലപാടുകൾക്ക് ശക്തിപകർന്ന് പ്രോത്സാഹിപ്പിച്ചതും ‘മാധ്യമ’മാണെന്നും വയലാർ അവാർഡ് നേടിയ ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു. പീരിയോഡിക്കൽസ് എഡിറ്റർ മുസഫർ അഹമ്മദ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.