വാക്സിന് എടുക്കാന്‍ വിമുഖതകാട്ടുന്ന അധ്യാപകര്‍ക്കും വിദ്യാർഥികള്‍ക്കും ബോധവത്കരണം, കൗൺസലിങ് ഉറപ്പാക്കും –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് കൗൺസലിങ് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. 18 വയസ്സ് തികയാത്തതിനാല്‍ കോവിഡ് വാക്സിന് എടുക്കാന്‍ പറ്റാത്ത ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാർഥികളെ വാക്സിനേഷന് നിബന്ധനയില്‍ നിന്ന് ഒഴിവാക്കും. രണ്ട് ഡോസ് വാക്സിന് എടുത്ത വിദ്യാർഥികള്‍ക്കുമാത്രമാണ് നിലവില്‍ കോളജുകളില്‍ ക്ലാസില്‍ വരാന്‍ അനുമതിയുള്ളത്. രണ്ടാം ഡോസ് വാക്സിന് എടുക്കാന്‍ സമയമാകാത്ത വിദ്യാർഥികളെയും പ്രവേശിപ്പിക്കും.
വാക്സിന് എടുക്കാന്‍ വിമുഖതകാട്ടുന്ന അധ്യാപകര്‍ക്കും വിദ്യാർഥികള്‍ക്കും ബോധവത്കരണം നടത്താനും കോവിഡ് അവലോകനയോഗത്തിൽ മുഖ്യമന്ത്രി നിർദേശം നല്കി. സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഒന്നുകൂടി ഉറപ്പാക്കണം. സ്കൂള്‍ വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഫിറ്റ്നസും ഉറപ്പാക്കണമെന്നും കോവിഡ് അവലോകന യോഗത്തിൽ അദ്ദേഹം നിർദേശിച്ചു. സ്കൂള്‍ തുറക്കുന്നതിെൻറ ആദ്യഘട്ടത്തില്‍ യൂനിഫോം നിര്‍ബന്ധമാക്കേണ്ടതില്ല. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബസ് സര്‍വിസുകള്‍ വർധിപ്പിക്കുന്നതിന് നടപടി എടുക്കാനും നിർദേശിച്ചു.
പൊതുപരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും. ഇളവ് ലഭിക്കേണ്ട പരിപാടികള്‍ക്ക് പ്രത്യേക അനുമതി വാങ്ങണം. പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ കീഴിലുള്ള മ്യൂസിയങ്ങളും സ്മാരകങ്ങളും അനുബന്ധ സ്ഥാപനങ്ങളും ഒക്ടോബര്‍ 25 മുതല്‍ തുറക്കും. സംസ്ഥാനതലത്തില്‍ നെഹ്റു ഹോക്കി സെലക്ഷന് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് അനുമതി നല്‍കും. കര്‍ണാടകയില്‍ ചികിത്സക്കിടെ മരിച്ച കാസര്‍കോട്ടുകാര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രശ്നം കര്‍ണാടക ചീഫ് സെക്രട്ടറിയുമായി ചര്‍ച്ചചെയ്യാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മഴ കനത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 48 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.