105ാം വയസ്സിലും െഎശുമ്മ വായനയുടെ ലോകത്ത്
text_fieldsപെരുമ്പിലാവ്: 105ാം വയസ്സിലും പത്രവായന മുടക്കാതെ ഐശുമ്മ. ‘മാധ്യമ’മാണ് ഇവരുടെ ഓരോ ദിനത്തിെൻറയും ഊർജം. പുലരുംമുമ്പേ ഉണരുന്ന ഇവരുടെ ദിനചര്യയിൽ പ്രധാനമാണ് മുടങ്ങാതെയുള്ള പത്രവായന.പെരുമ്പിലാവ് സെൻട്രൽ ജുമാമസ്ജിദിന് സമീപം കാരിയാട്ടിൽ പരേതനായ മമ്മു മുസ്ലിയാരുടെ ഭാര്യയാണ് ഐശുമ്മ.
നാളികേരത്തിന് വില കൂടുന്നതും കുറയുന്നതുമൊക്കെ വീട്ടുകാരെ അറിയിക്കുന്നത് ഇവരാണ്. പ്രാദേശിക പേജാണ് സ്ഥിരം വായിക്കുന്നത്. ചരമ പേജ് നോക്കുേമ്പാൾ മരിച്ചവർക്കായി ഒരു ഫാത്തിഹ (ഖുർആനിലെ പ്രഥമ അധ്യായം) ഓതി പ്രാർഥിക്കുന്നത് ഇവരുടെ പതിവ് കാഴ്ചയാണ്. ഇക്കഴിഞ്ഞ റമദാനിലും ഖുർആൻ മുഴുവൻ ഓതിത്തീർത്ത സന്തോഷവും ഐശുമ്മക്കുണ്ട്.
മുഴുവൻ നോമ്പും എടുക്കാൻ റെഡിയായിരുന്നെങ്കിലും ആരോഗ്യകാരണങ്ങളാൽ കൊച്ചുമക്കൾ വിലക്കുകയായിരുന്നു. കേൾവിക്ക് അൽപം കുറവുണ്ടെന്നതൊഴിച്ചാൽ മറ്റു വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ഓർമശക്തിക്ക് ഒട്ടും കുറവില്ല. കോവിഡ് കാലത്തെക്കുറിച്ച് ഇവരോട് ചോദിച്ചാൽ നാട്ടിൽ വസൂരിയുണ്ടായ പഴയകാല ഓർമകളിലേക്ക് പാഞ്ഞുപോകും. 1995ൽ ഭർത്താവ് മരിച്ച ശേഷം മകൻ അബ്ദുൽഖാദറിനോടൊപ്പമാണ് താമസം. നബീസയാണ് മകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.