വിപണി നിരക്കിന് ആനുപാതികമായി വിലനിർണയം: ആയുർവേദ ആശുപത്രികളിൽ മരുന്നിന് വില കൂടും
text_fieldsതിരുവനന്തപുരം: വിപണി നിരക്കിന് ആനുപാതികമായി സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്നിനും വിലനിശ്ചയിക്കാൻ പൊതുമേഖല സ്ഥാപനമായ 'ഒൗഷധി'ക്ക് അനുമതി നൽകി ആയുഷ് വകുപ്പിെൻറ ഉത്തരവ്. ഇതോടെ സംസ്ഥാനത്തെ സർക്കാർ ആയുർവേദ ആശുപത്രികളിലും ഡിസ്പെൻസറികളിലും മരുന്നിന് വില കൂടും. നിലവിൽ 2011 ൽ ഒൗഷധി പൊതുവിപണിക്ക് നൽകിയിരുന്ന വിലയിൽ നിശ്ചിത ശതമാനം കുറവ് വരുത്തിയാണ് സർക്കാർ ആശുപത്രികൾക്ക് ഒൗഷധി മരുന്ന് നൽകുന്നത്.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ പൊതുവിപണി വില ഒൗഷധി പുതുക്കിയിരുന്നു. ആ സമയത്തുതന്നെ സർക്കാർ സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്ന മരുന്നുകളുടെ വിലനിരക്ക് പരിഷ്കരിക്കണമെന്ന് ആവശ്യെപ്പട്ട് ഒൗഷധി എം.ഡി സർക്കാറിന് കത്ത് നൽകിയെങ്കിലും പരിഗണിച്ചില്ല. വീണ്ടും ആവശ്യമുയർന്ന സാഹചര്യത്തിൽ അനുമതി നൽകി സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
2020ൽ നിശ്ചയിച്ച പൊതുവിപണി വിലയെക്കാൾ 30 ശതമാനം താഴ്ത്തി സർക്കാർ ആശുപത്രികൾക്കും ഡിസ്പെൻസറികൾക്കും നൽകാനാണ് ഉത്തരവിൽ പറയുന്നത്. 2011ലെ വിലനിരക്കുമായി താരതമ്യം ചെയ്യുേമ്പാൾ മിക്കവാറും മരുന്നുകൾക്ക് വിലകൂടും. ഏതൊക്കെ മരുന്നുകൾക്ക് വില വർധിപ്പിക്കണമെന്നത് സംബന്ധിച്ച പട്ടികയും നൽകിയിട്ടുണ്ട്. മരുന്ന് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾക്കുണ്ടായ വലിയ വില വർധനയാണ് നിരക്ക് വർധനക്കുള്ള കാരണമായി ഒൗഷധി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. വെളിച്ചെണ്ണയും നെയ്യും മുതൽ കുറുന്തോട്ടിക്കുവരെ ഇക്കാലയളവിൽ വിലകൂടി. ഇൗ സാഹചര്യത്തിൽ ആനുപാതികമായി വിൽപന വില ഉയരാതിരുന്നതാൽ നഷ്ടത്തിന് കാരണമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 484 മരുന്നുകളാണ് ഒൗഷധി നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.