കേരളത്തിലെ ആയുർവേദത്തിന് ലോക വിപണി ലഭിക്കാൻ കൂട്ടായി പ്രവർത്തിക്കണമെന്ന് വി. മുരളീധരൻ
text_fieldsതിരുവനന്തപുരം; കേരളത്തിലെ ആയുർവേദത്തിന് ലോക വിപണി ലഭിക്കാൻ കൂട്ടായി പ്രവർത്തിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കൂടിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടും ആയുർവേദത്തിന് അത്ഭുതപൂർവമായ വളർച്ചയാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ആയുർവേദം വളർന്നു കൊണ്ടിരിക്കുകയാണ്.
കേരളീയ ആയുർവേദത്തിന്റെ വളർച്ചക്കായി വിവിധ മേഖലകളിൽ ലോബിയിങ് ആവശ്യമാണ്. ലോബിയിങ് എന്നത് എന്തോ മോശപ്പെട്ട കാര്യമായിട്ടാണ് നമ്മൾ കരുതിവരുന്നത്. എന്നാൽ അത് ഇപ്പോഴത്തെ കാലത്ത് അങ്ങനെയല്ല. എത്ര നല്ല ഉൽപ്പന്നമാണ് നമ്മുടെതെങ്കിലും അതിന് ആവശ്യമായ പരിഗണന ലഭിക്കുന്നതിനായി ഇപ്പോൾ ലോബിയിങ് ഒരു ആവശ്യമായ ഘടകമാണ്. അതുകൊണ്ടുതന്നെ കേരള ആയുർവേദത്തിനായി നമ്മൾ ലോബിയിങ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെന്റർ ഫോർ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻസ് (സി.ഐ.എസ്.എസ്.എ)യുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ആയുർവേദ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളുടെയും സഹകരണത്തിൽ സംഘടിപ്പിക്കപ്പെടുന്ന അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ തിരുവനന്തപുരത്തുവച്ചാണ് നടത്തപ്പെടുന്നത്. സെപ്റ്റംബർ മാസം 21 മുതൽ 25 വരെ സംഘടിപ്പിക്കപ്പെടുന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ കേരളത്തിന്റെ ആയുർവേദ പാരമ്പര്യവും ശാസ്ത്രീയതയും ലോക സമക്ഷം പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.