കോവിഡ്-19: ആയുർവേദ മരുന്ന് പരീക്ഷണത്തിന് അനുമതി
text_fieldsതിരുവനന്തപുരം: കോവിഡിനെതിരെ പങ്കജകസ്തൂരി ഹെർബൽ റിസർച് ഫൗണ്ടേഷൻ വികസിപ് പിച്ച സിഞ്ചിവീർ-എച്ച് എന്ന ആയുർവേദ ഒൗഷധത്തിന് സി.ടി.ആർ.െഎ പരീക്ഷണാനുമതി ലഭിച്ച തായി പങ്കജകസ്തൂരി സ്ഥാപകൻ ഡോ. ജെ. ഹരീന്ദ്രൻ നായർ അറിയിച്ചു.
പകർച്ചപ്പനികൾ, വ ൈറൽ ഫീവർ, അക്യൂട്ട് വൈറൽ ബ്രോൈങ്കറ്റിസ് എന്നിവക്കെതിരെ ഉപയോഗിക്കുന്ന ഒൗഷധം റെസ്പിറേറ്ററി സിൻസിഷിയൽ വൈറസ്, ഇൻഫ്ലുവൻസ വൈറസ് എന്നിവക്ക് ഫലപ്രദമാണെന്ന് ശാസ്ത്രീയ വിശകലനങ്ങൾ തെളിയിക്കുന്നു.
രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ ‘ഇൻ വിേട്രാ’ പരീക്ഷണങ്ങളിൽ ഇൗ ഗുളിക മനുഷ്യകോശത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നില്ലെന്നും തെളിഞ്ഞു. ഇൻസ്റ്റിറ്റ്യൂഷനൽ എത്തിക്സ് കമ്മിറ്റികളുടെ അംഗീകാരവും ലഭിച്ചു. അതിെൻറയടിസ്ഥാനത്തിൽ കേന്ദ്ര സർക്കാറിെൻറ െഎ.സി.എം.ആറിെൻറ കീഴിലുള്ള സി.ടി.ആർ.െഎ (ക്ലിനിക്കൽ ട്രയൽ രജിസ്ട്രി ഒാഫ് ഇന്ത്യ) രാജ്യത്തെ വിവിധ മെഡിക്കൽ കോളജുകളിൽ ക്ലിനിക്കൽ ട്രയലിന് അനുമതി നൽകി.
കോവിഡ്-19 ബാധിച്ച് രാജ്യത്തെ വിവിധ മെഡിക്കൽ കോളജുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽ സിഞ്ചിവീർ -എച്ച് ഗുളിക നൽകിയാണ് ഗുണപരിശോധനയും ഫലപ്രാപ്തിയും ഉറപ്പുവരുത്തുന്നത്. മേയ് രണ്ടാം വാരത്തോടെ ആദ്യഫലങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. ജെ. ഹരീന്ദ്രൻ നായർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.