Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതർക്കങ്ങൾ ഒഴിവാക്കി...

തർക്കങ്ങൾ ഒഴിവാക്കി ചികിത്സ വിഭാഗങ്ങൾ ഒന്നിച്ച്​ പ്രവർത്തിക്കണം -ആയുർവേദ സെമിനാർ

text_fields
bookmark_border
തർക്കങ്ങൾ ഒഴിവാക്കി ചികിത്സ വിഭാഗങ്ങൾ ഒന്നിച്ച്​ പ്രവർത്തിക്കണം -ആയുർവേദ സെമിനാർ
cancel
camera_alt

കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല​യു​ടെ ആ​രോ​ഗ്യ​സെ​മി​നാ​ർ മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കൊ​ച്ചി: ചി​കി​ത്സ​യു​ടെ ല​ക്ഷ്യം മ​നു​ഷ്യ​ന​ന്മ​യാ​ണെ​ന്നും വി​വി​ധ ചി​കി​ത്സ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലെ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ ഒ​ഴി​വാ​ക്കി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും ഒ​ന്നി​ച്ച്​ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും കോ​ട്ട​യ്ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല ന​ട​ത്തി​യ ആ​യു​ർ​വേ​ദ സെ​മി​നാ​ർ. എ​റ​ണാ​കു​ളം ടി.​ഡി.​എം ഹാ​ളി​ൽ 'ക്ലി​നി​ക്ക​ൽ പെ​ർ​സ്പെ​ക്​​റ്റി​വ്സ് ഓ​ഫ് ഡ​യ​ബ​റ്റി​ക് ന്യൂ​റോ​പ്പ​തി' വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ലാ​ണ്​ ഈ ​നി​ർ​ദേ​ശം ഉ​യ​ർ​ന്ന​ത്.

പി.​വി.​എ​സ് സ​ൺ​റൈ​സ് ഹോ​സ്പി​റ്റ​ലി​ലെ സീ​നി​യ​ർ ക​ൺ​സ​ൽ​ട്ട​ന്‍റ്​ ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​എ​സ്. രാം​മ​നോ​ഹ​ർ ഡ​യ​ബ​റ്റി​ക് ന്യൂ​റോ​പ്പ​തി എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഈ ​രോ​ഗാ​വ​സ്ഥ​യു​ടെ ആ​യു​ർ​വേ​ദ വീ​ക്ഷ​ണം തൃ​പ്പൂ​ണി​ത്തു​റ ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​ആ​ർ.​കെ. രാ​ധി​കാ​റാ​ണി അ​വ​ത​രി​പ്പി​ച്ചു. ഡ​യ​ബ​റ്റി​ക് ന്യൂ​റോ​പ്പ​തി​യു​ടെ ആ​യു​ർ​വേ​ദ ചി​കി​ത്സ​രീ​തി​ക​ൾ സം​ബ​ന്ധി​ച്ച് ഡോ. ​വി.​കെ. ശ​ശി​കു​മാ​ർ (മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട്, അ​മൃ​ത ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ, കൊ​ല്ലം) പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. ഡ​യ​ബ​റ്റി​ക് ന്യൂ​റോ​പ്പ​തി​യു​ടെ ചി​കി​ത്സാ​നു​ഭ​വ​ങ്ങ​ൾ കോ​ട്ട​യ്ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല സീ​നി​യ​ർ ഫി​സി​ഷ്യ​ൻ ഡോ. ​എം. പ്ര​വീ​ൺ പ​ങ്കു​വെ​ച്ചു.

ഡോ. ​എം.​ആ​ർ. വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി മോ​ഡ​റേ​റ്റ​റാ​യി. കൊ​ച്ചി മേ​യ​ർ അ​ഡ്വ. എം. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്യ​വൈ​ദ്യ​ശാ​ല മാ​നേ​ജി​ങ് ട്ര​സ്റ്റി ഡോ. ​പി.​എം. വാ​ര്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​ത്തി​ലെ പ​കു​തി​യോ​ളം ജ​ന​ങ്ങ​ൾ​ക്ക് പ്ര​മേ​ഹ​മു​ണ്ടെ​ന്നും കാ​ല​ത്തി​ന്‍റെ അ​നി​വാ​ര്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് സെ​മി​നാ​റി​നാ​യി വി​ഷ​യം തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ഡോ. ​പി.​എം. വാ​ര്യ​ർ പ​റ​ഞ്ഞു. വ്യാ​യാ​മ​ത്തി​ന്‍റെ അ​നി​വാ​ര്യ​ത സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും വ്യ​ക്ത​മാ​ക്കി. മ​ല​യാ​ളി​ക​ൾ ആ​ഹാ​ര​ശീ​ലം മാ​റ്റേ​ണ്ട​തു​ണ്ടെ​ന്നും, ക്ര​മം​തെ​റ്റി​യു​ള്ള ആ​ഹാ​രം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി എ​ന്ന​താ​ണ് രോ​ഗാ​സ്ഥ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നും ഡോ. ​രാ​ധി​കാ​റാ​ണി പ​റ​ഞ്ഞു. പ്ര​മേ​ഹ​ജ​ന്യ​വാ​ത​വ്യാ​ധി​ക​ളു​ടെ ശ​മ​ന​ത്തി​ന് പ​ഞ്ച​ക​ർ​മം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ർ​വേ​ദ ചി​കി​ത്സ​രീ​തി​ക​ൾ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ഡോ. ​ര​വി​കു​മാ​ർ പ​റ​ഞ്ഞു. 'ക്ലി​നി​ക്ക​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഓ​ഫ് ര​സാ​യ​ന ഇ​ൻ മോ​ഡേ​ൺ ടൈം​സ്' പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഡോ. ​ഇ.​എ. സോ​ണി​യ എ​റ​ണാ​കു​ളം ആ​ര്യ​വൈ​ദ്യ​ശാ​ല​യി​ലെ ഡോ. ​പി.​ആ​ർ. ര​മേ​ഷി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ആ​യു​ർ​വേ​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ര്യ​വൈ​ദ്യ​ശാ​ല ന​ൽ​കു​ന്ന വൈ​ദ്യ​ര​ത്നം പി.​എ​സ്. വാ​ര്യ​ർ ആ​യു​ർ​വേ​ദ പ്ര​ബ​ന്ധ മ​ത്സ​ര​ത്തി​നു​ള്ള അ​വാ​ർ​ഡ്, ആ​ര്യ​വൈ​ദ്യ​ൻ പി. ​മാ​ധ​വ​വാ​ര്യ​ർ ഗോ​ൾ​ഡ് മെ​ഡ​ൽ, ആ​ര്യ​വൈ​ദ്യ​ൻ എ​സ്. വാ​ര്യ​ർ എ​ൻ​ഡോ​വ്മെ​ന്‍റ്​ അ​വാ​ർ​ഡ്, ആ​ര്യ​വൈ​ദ്യ​ൻ എ​ൻ.​വി.​കെ. വാ​ര്യ​ർ എ​ൻ​ഡോ​വ്മെ​ന്‍റ്​ പ്രൈ​സ്, മാ​ല​തി, എം.​കെ. ദേ​വി​ദാ​സ് വാ​ര്യ​ർ എ​ന്നി​വ​രു​ടെ പേ​രി​ൽ ന​ൽ​കു​ന്ന 'ജ്ഞാ​ന​ജ്യോ​തി' അ​വാ​ർ​ഡ്, ആ​യു​ർ​വേ​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ഡോ. ​പി.​എം. വാ​ര്യ​ർ വി​ത​ര​ണം ചെ​യ്തു.

ആ​ര്യ​വൈ​ദ്യ​ശാ​ല സി.​ഇ.​ഒ ഡോ. ​ജി.​സി. ഗോ​പാ​ല​പി​ള്ള സ്വാ​ഗ​ത​വും ഡോ. ​പി. മോ​ഹ​ൻ വാ​ര്യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayurveda seminar
News Summary - ayurveda seminar at Kochi
Next Story