റാങ്ക് ലിസ്റ്റ് നോക്കുകുത്തി; ആയുർവേദ തെറപ്പിസ്റ്റ് നിയമനം അട്ടിമറിച്ചു
text_fieldsകോട്ടയം: സർക്കാർ ആയുർവേദ ആശുപത്രികളിൽ ആയുർവേദ തെറപ്പിസ്റ്റുകളുടെ നിയമനം അട്ടിമറിച്ച് ആയുഷ് വകുപ്പ്.
പിൻവാതിൽ നിയമനം വൻതോതിൽ നടക്കുേമ്പാഴാണ് അർഹതപ്പെട്ടവർക്കുള്ള അവസരംപോലും നിഷേധിക്കുന്നത്. എല്ലാ ജില്ലകളിലും പി.എസ്.സി ലിസ്റ്റ് നിലനിൽക്കുേമ്പാഴും നിയമന നടപടികൾ ഇഴയുകയാണ്.
ഓരോ ജില്ലയിലെയും ഡി.എം.ഒമാർ തെറപ്പിസ്റ്റുകളുടെ കുറവ് ചൂണ്ടിക്കാട്ടി കത്തുകൾ നൽകിയിട്ടുണ്ടെങ്കിലും ആയുഷ് വകുപ്പ് നിസ്സംഗത തുടരുകയാണ്. മുമ്പ് ആരോഗ്യമേഖലക്ക് 4000 തസ്തികകൾ അനുവദിച്ചപ്പോൾ 350 എണ്ണം ആയുർവേദത്തിന് നീക്കിവെച്ചിരുന്നു. ഇതിൽ 154 തെറപ്പിസ്റ്റുമാരും ഉൾപ്പെട്ടിരുന്നു.
എന്നാൽ, ആയുഷ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇത് 250 ആക്കി കുറച്ചു. തെറപ്പിസ്റ്റുമാരുടെ എണ്ണം 80 മതിയെന്നും നിർദേശിച്ചു. ഇവയിൽ എങ്കിലും നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ നിവേദനം നൽകി.
തുടർന്ന് മുഖ്യമന്ത്രിയുടെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി എ1/80/2020 എന്ന നമ്പർ ഫയൽ ആയുഷ് സെക്രട്ടറിയുടെ പക്കൽ എത്തിയെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് നാലുതവണ മടക്കിയയച്ചു. ഇതോടെ 40ന് മുകളിൽ പ്രായമായ ഉദ്യോഗാർഥികളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു.
സർക്കാർ ആയുർവേദ കോളജുകൾ നടത്തുന്ന തെറപ്പിസ്റ്റ് കോഴ്സ് പാസായവരെയാണ് സർക്കാർ ആശുപത്രികളിൽ പരിഗണിക്കുന്നത്. നിയമനമില്ലാത്തതിനാൽ പഠിച്ചിറങ്ങിയ 2500ൽ അധികം ഉദ്യോഗാർഥികൾ ജോലി ഇല്ലാതെ കഴിയുകയാണ്.
കാര്യത്തിെൻറ ഗൗരവം മനസ്സിലാക്കിയ 20ഓളം ഭരണകക്ഷി എം.എൽ.എമാർ വിഷയത്തിൽ ഇടെപട്ടിരുന്നുവെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
അതേസമയം കുക്ക്, സ്വീപ്പർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നേടിയവർ ആദ്യം സ്ഥിരനിയമനവും പിന്നീട് സ്ഥാനക്കയറ്റവും നേടി തെറപ്പിസ്റ്റ് തസ്തികയിൽ എത്തിക്കൊണ്ടിരിക്കുന്നുണ്ട്.
ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിെൻറ കീഴിൽ 130 ആയുർവേദ ആശുപത്രികളിലായി ഏകദേശം 3200ഓളം കിടക്കയുണ്ട്. അവർക്ക് ചികിത്സ ചെയ്യാൻ 84ഓളം സ്ഥിരം തെറപ്പിസ്റ്റ് തസ്തിക മാത്രമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.