ആയുർവേദ പരസ്യങ്ങൾ ഇനി അനുമതിയോടെ മാത്രം
text_fieldsപാലക്കാട്: ആയുർവേദ, യുനാനി, സിദ്ധ മരുന്നുകളുടെ പരസ്യങ്ങൾക്ക് ഇനി ഓരോ സംസ്ഥാനങ്ങളുടെയും സ്റ്റേറ്റ് ലൈസൻസിങ് അതോറിറ്റിയുടെ അനുമതി വേണം. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ട് 170ാം ചട്ടം സുപ്രീംകോടതി പുനഃസ്ഥാപിച്ചതോടെയാണ് അശാസ്ത്രീയ മരുന്ന് പരസ്യങ്ങൾക്കെതിരെയുള്ള നടപടി വീണ്ടും കർശനമാകുന്നത്.
1945 ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ടിലെ ഭാഗമായിരുന്ന 170ാം ചട്ടം ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ നടപടികളുടെ ഭാഗമായി കഴിഞ്ഞ വർഷം ആഗസ്റ്റ് 29ന് കേന്ദ്രസർക്കാർ ഒരു ഉത്തരവ് വഴി ഇല്ലാതാക്കുകയായിരുന്നു. ഉത്തരവ് പ്രാബല്യത്തിൽ വന്നപ്പോൾ മുതൽ ഡൽഹി, മുംബൈ കോടതികളിൽ നിരവധി കേസുകളിൽ കുടുങ്ങി ചട്ടം നടപ്പായിരുന്നില്ല.
ഇതിനിടെ കേസിൽ കക്ഷിചേർന്ന നൂറുകണക്കിന് ആയുർവേദ നിർമാതാക്കൾ വിലക്കുകളില്ലാതെ പരസ്യങ്ങൾ നൽകിപ്പോന്നു. എന്നാൽ, ചട്ടത്തെ കേന്ദ്രസർക്കാർ പ്രത്യേക ഉത്തരവ് വഴി മറികടന്നത് ശ്രദ്ധയിൽപെട്ട സുപ്രീംകോടതി കഴിഞ്ഞ ദിവസം 170ാം ചട്ടത്തെ ഇല്ലാതാക്കിയ കേന്ദ്ര ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. മലയാളിയായ ആരോഗ്യപ്രവർത്തകൻ ഡോ. കെ.വി. ബാബുവാണ് 170ാം ചട്ടത്തിനുവേണ്ടി 2021 മുതൽ കോടതിയിലും അധികൃതർക്കു മുന്നിലും സജീവമായി ഇടപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.