പ്രതിരോധത്തിന് പുതിയ മുഖങ്ങൾ: ആയുർവേദ കോവിഡ് റെസ്പോൺസ് സെല്ലുകൾ തയാറാകുന്നു
text_fieldsതിരുവനന്തപുരം: പ്രതിരോധദൗത്യങ്ങൾക്ക് ആയുർവേദത്തെയും കണ്ണിചേർക്കുന്നതി ന് ആയുഷ് വകുപ്പിൽ അടിന്തര ക്രമീകരണങ്ങളും ഒരുക്കങ്ങളും. സംസ്ഥാന, മേഖല, ജില്ല തല ങ്ങളിൽ ‘ആയുർവേദ കോവിഡ് റെസ്പോൺസ് സെല്ലുകൾ’ ഉടൻ ആരംഭിക്കും. സംസ്ഥാനത്തെ 800ഒാ ളം ആയുർവേദ ആശുപത്രികളിലെ ക്ലിനിക്കുകൾക്ക് പുറമെ മൂന്ന് ആയുർവേദ മെഡിക്കൽ കോ ളജുകളും മേഖല കോവിഡ് പ്രതിരോധ സെല്ലുകളാകും. പ്രതിരോധത്തിലും ചികിത്സയിലും ആയുർവേദ സാധ്യതകളെക്കൂടി ഉപയോഗപ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി.
ആരോഗ്യപ്രവർത്തകർ, പൊലീസുകാർ, അവശ്യസാധനങ്ങൾ വിൽക്കുന്നവർ തുടങ്ങി പുറത്ത് ജോലി ചെേയ്യണ്ടിവരുന്നവർക്ക് പ്രതിരോധശക്തി വർധിപ്പിക്കുന്ന മരുന്നുകൾ നൽകും. ഇന്ദുകാന്തം, വില്വാദി ഗുളിക, ഗുളൂചീ ചൂർണം, സുദർശനം, ഷഡംഗ പാനീയം എന്നിവയാണ് ഇതിനായി പരിഗണിക്കുക. പ്രായമടക്കം പരിഗണിച്ച് ഡോക്ടറുടെ നിർദേശാനുസരമാണ് മരുന്ന് നിശ്ചയിക്കുക. വീട്ടിലിരിക്കുന്നവർക്ക് ജീവിത ശൈലി പുനഃക്രമീകരിക്കുന്നതിലൂടെ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മാർഗങ്ങളാണ് മറ്റൊന്ന്. മരുന്ന് നൽകാതെ ഉറക്കം, ഉണർച്ച, ആഹാരശീലങ്ങൾ എന്നിവ പുനഃക്രമീകരിക്കണമെന്നാണ് നിർദേശം.
ഇതോടൊപ്പം 15--20 മിനിറ്റ് നീളുന്ന സുഖവ്യായാമങ്ങൾ ഉൾപ്പെടുന്ന ‘സ്വസ്ഥ്യ’ വും നിഷ്കർഷിക്കും. വയോജനങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഒൗഷധങ്ങളുടെ ശ്രേണിയും തയാറാക്കിയിട്ടുണ്ട്. 60 ന് മുകളിലുള്ളവർക്ക് പ്രായപരിഗണനകളിലാണ് മരുന്ന് നിശ്ചയിക്കുക. രോഗം ഭേദമാകുന്നവർക്ക് ആേരാഗ്യം വീണ്ടെടുക്കാൻ രസായന ചികിത്സയുമുണ്ട്. ആരോഗ്യമനുസരിച്ച് 15 ദിവസം, 30 ദിവസം എന്നിങ്ങനെ കാലയളവിലാണ് രസായന ചികിത്സ.
ആയുർവേദ ചികിത്സാ നിർദേശങ്ങൾക്ക് ടെലി കൗൺസലിങ്ങിന് വെബ് പോർട്ടലിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.