Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആയുഷ്മാൻ ഭാരത്​...

ആയുഷ്മാൻ ഭാരത്​ ഇൻഷുറൻസ്​: മാർഗരേഖയില്ല; പരിരക്ഷ അനിശ്ചിതത്വത്തിൽ

text_fields
bookmark_border
ആയുഷ്മാൻ ഭാരത്​ ഇൻഷുറൻസ്​: മാർഗരേഖയില്ല; പരിരക്ഷ അനിശ്ചിതത്വത്തിൽ
cancel

തിരുവനന്തപുരം: 70 കഴിഞ്ഞവർക്ക്​ വരുമാന പരിധിയില്ലാതെ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷയൊരുക്കുന്ന ആയുഷ്മാൻ ഭാരത്​ പദ്ധതി പ്രഖ്യാപിച്ചതല്ലാതെ മാർഗരേഖ പുറത്തിറക്കാതെ കേന്ദ്ര സർക്കാർ. ഇതോടെ, പദ്ധതി നടത്തിപ്പിൽ സംസ്ഥാനത്തും ​അനിശ്ചിതത്വം കനക്കുകയാണ്​.

വിഹിതം വ്യക്തമാക്കാതെ കേന്ദ്രം

കാരുണ്യക്കുള്ള കേന്ദ്രസഹായം അപര്യാപ്തമായി തുടരുമ്പോഴാണ്​ മാർഗരേഖയോ കൂടിയാലോചനയോ ഇല്ലാതെയുള്ള പുതിയ പദ്ധതി പ്രഖ്യാപനം. ഇതിലെ തങ്ങളുടെ വിഹിതം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. വിഷയങ്ങളുന്നയിച്ചും പദ്ധതിയിൽ വ്യക്തത തേടിയും ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും കേന്ദ്രത്തിന്​ കത്തയച്ചിട്ടുണ്ട്​. പ്രതികരണമുണ്ടാകുമെന്നാണ്​ പ്രതീക്ഷ. അല്ലാ​ത്തപക്ഷം പദ്ധതിയുടെ കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനം കൈക്കൊള്ളേണ്ടിവരും.

ചികിത്സക്കെത്തിയാൽ ഇൻഷുറസില്ല

കേന്ദ്രം പദ്ധതി പ്രഖ്യാപിച്ചതോടെ തന്നെ പോർട്ടലും മൊ​​ബൈൽ ആപ്പും തുറന്നിരുന്നു. സൗജന്യ ചികിത്സക്കായി നിരവധി പേരാണ്​​ പോർട്ടലിലും ആപ്പിലും രജിസ്റ്റർ ചെയ്​ത്​ കാർഡ്​ സ്വന്തമാക്കുന്നത്​. എന്നാൽ, എംപാനൽ ചെയ്ത ആശുപത്രികളിൽ ചികിത്സക്കെത്തുമ്പോഴാണ്​ ഇൻഷുറൻസ്​ ലഭ്യമല്ലെന്ന വിവരമറിയുന്നത്​. കേന്ദ്രം നിലപാട്​ വ്യക്തമാക്കാത്തതിനാൽ സംസ്ഥാനത്തിനും ഉറപ്പുപറയാൻ കഴിയാത്ത സ്ഥിതിയാണ്​.

കാരുണ്യയോട് കരുണയില്ല; 1500 കോടി സംസ്ഥാനം ചെലവഴിക്കുമ്പോൾ 150 കോടി മാത്രമാണ്​ കേ​ന്ദ്രവിഹിതം

ദാരിദ്ര്യരേഖക്ക്​ താഴെയുള്ള കുടുംബങ്ങൾക്ക്​ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്​ പദ്ധതി (കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി-കാസ്പ്​) സ്​റ്റേറ്റ്​ ഹെൽത്ത്​ ഏജൻസി വഴി സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്​. കേന്ദ്ര വിഹിതം കൂടി ഉൾപ്പെടുത്തിയുള്ള കാസ്പിൽ പ്രായപരിധിയില്ലാതെ സൗജന്യ ചികിത്സയും ലഭ്യമാണ്​. പ്രതിവർഷം 1500 കോടി സംസ്ഥാനം ചെലവഴിക്കുമ്പോൾ 150 കോടി മാത്രമാണ്​ കേ​ന്ദ്രവിഹിതം. 60:40 എന്ന ക്രമത്തിൽ വിഹിതത്തിന്​ അനുപാതം നിശ്ചയിച്ചിട്ടുണ്ടെങ്കിലും സ്ഥിതി ഇതാണ്​. മൊത്തം ചെലവിന്‍റെ 10 ശതമാനമാണ്​ കേന്ദ്രത്തിൽനിന്ന്​ കിട്ടുന്നത്​.

ഗുണഭോക്താക്കൾ 64 ലക്ഷം (തുടക്കം 2019)

26 സ്പെഷാലിറ്റികളിലായി 1675 പാക്കേജുകൾ. എല്ലാ പാക്കേജിലും ആശുപത്രി ചെലവ്​, ഡേ കെയർ സിറ്റിങ് ചാർജുകൾ, ഡിസ്ചാർജിന് ശേഷമുള്ള 15 ദിവസത്തെ മരുന്നുകൾ എന്നിവ ഇതിൽ ഉൾപ്പെടും. 42 ലക്ഷത്തിലധികം ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങളിലെ ഏകദേശം 64 ലക്ഷം പേരാണ്​ ഗുണഭോക്താക്കൾ.

കേരളത്തിൽ

  • 70 കഴിഞ്ഞവർ: 26.84 ലക്ഷം
  • ഇവർക്ക് സൗജന്യ ചികിത്സക്ക് വേണ്ടത്: 500 കോടി
  • 60 ശതമാനം കേന്ദ്രം തരണമെന്ന് കേരളം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ayushman Bharat InsuranceNo guidelinesProtection is uncertain
News Summary - Ayushman Bharat Insurance: No guidelines; Protection is uncertain
Next Story