അയ്യങ്കാളി ജയന്തി ദിനത്തിലെ പൊതുഅവധി അട്ടിമറിക്കുന്നു
text_fields
തിരുവനന്തപുരം: മെഡിക്കൽ/ ഡെൻറൽ പ്രവേശനത്തിെൻറ മറവിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അയ്യങ്കാളി ജയന്തി ദിനത്തിലെ പൊതുഅവധി റദ്ദാക്കി സർക്കാർ ഉത്തരവ്. മൂന്നു വർഷം മുമ്പ് പ്രഖ്യാപിച്ച അവധി അട്ടിമറിക്കുന്നതിെൻറ ഭാഗമാണ് സർക്കാർ ഉത്തരവെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.
മെഡിക്കൽ/ ഡെൻറൽ കോഴ്സുകളിലേക്ക് അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾക്ക് വിടുതൽ സർട്ടിഫിക്കറ്റും മറ്റു രേഖകളും അനുവദിക്കുന്നതിനു വേണ്ടിയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവധി റദ്ദാക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ നിലവിൽ പ്രവേശനം നേടിയ കോളജുകളാണ് രേഖകൾ നൽകേണ്ടത്. ഇതിനു കോളജ് ഒാഫിസുകൾ മാത്രം പ്രവർത്തിച്ചാൽ മതിയെന്നിരിക്കെയാണ് ഇൗ സ്ഥാപനങ്ങൾക്ക് അവധി ഒന്നടങ്കം റദ്ദാക്കിയത്.
സംസ്ഥാനത്തെ ദലിത് സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ ദീർഘനാളത്തെ മുറവിളിക്കൊടുവിലാണ് 2014ൽ അയ്യങ്കാളി ജയന്തി ദിനമായ ആഗസ്റ്റ് 28ന് പൊതുഅവധി പ്രഖ്യാപിച്ചത്. ഇതുപ്രകാരം 2015ലും ‘16ലും അവധി നൽകി. അവധി അനുവദിക്കുന്നതിനെതിരെ അന്നുതന്നെ ഉദ്യോഗസ്ഥതലത്തിൽ എതിർപ്പുയർന്നിരുന്നു. ഇതിെൻറ തുടർച്ചയാണ് മെഡിക്കൽ/ ഡെൻറൽ പ്രവേശനത്തിെൻറ പേരിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നടങ്കം അവധി റദ്ദ് ചെയ്തതെന്നാണ് സൂചന.
സർക്കാർ കോളജുകൾ, െഎ.എച്ച്.ആർ.ഡി/ എൽ.ബി.എസ്/ എസ്.സി.ടി എന്നിവക്ക് കീഴിെല സ്വാശ്രയ കോളജുകൾ, കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്നിവക്ക് കീഴിെല കോളജുകൾ, കാലിക്കറ്റ് സർവകലാശാല, െസൻറർ ഫോർ പ്രഫഷനൽ ആൻഡ്അഡ്വാൻസ്ഡ് സ്റ്റഡീസ് (സി.പി.എ.എസ്) തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 28ലെ അവധിയാണ് റദ്ദാക്കിയത്. മെഡിക്കൽ, ഡെൻറൽ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെൻറ് പ്രകാരം വിദ്യാർഥികൾ പ്രവേശനം നേടേണ്ടത് 28, 29 തീയതികളിലാണ്. അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് നിലവിൽ ചേർന്ന സ്ഥാപനങ്ങളിൽനിന്ന് ടി.സിയും രേഖകളും ലഭ്യമാകണം. എന്നാൽ, സ്ഥാപനങ്ങളുടെ ഒാഫിസ് മാത്രം പ്രവർത്തിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നത്തിലാണ് ഇവയുടെ അവധി ഒന്നടങ്കം റദ്ദാക്കി പ്രവർത്തി ദിനമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.