വാഴക്കാട് മഹല്ലിൽ ബാങ്ക് വിളി ഏകീകരിക്കുന്നു; ഉച്ചഭാഷിണി ഉപയോഗത്തിൽ നിയന്ത്രണം
text_fieldsവാഴക്കാട്: പള്ളികളിലെ ബാങ്ക് വിളി ഏകീകരിച്ചും ഉച്ചഭാഷിണി ഉപയോഗത്തിൽ നിയന്ത്രണം പാലിച്ചും വാഴക്കാട് മഹല്ലിെൻറ മാതൃക. മഹല്ലിൽ പതിനേേഴാളം പള്ളികളിലെ ബാങ്ക് വിളി സമയം ഏകീകരിക്കാനും ഉച്ചഭാഷിണിയിലൂടെയുള്ള പുറത്തേക്കുള്ള ബാങ്ക് വിളി നിയന്ത്രിക്കാനുമാണ് തീരുമാനം. ഞായറാഴ്ച വാഴക്കാട് വാലില്ലാപുഴ ഹയാത്ത് സെൻററിൽ ചേർന്ന മഹല്ലിലെ മസ്ജിദ് കമ്മിറ്റികളുടെ സംയുക്ത യോഗമാണ് തീരുമാനമെടുത്തത്.
യോഗതീരുമാനമനുസരിച്ച് ജൂൺ 11 മുതൽ 10 ദിവസത്തേക്ക് ഉച്ചഭാഷിണി മുഖേന ബാങ്ക് വിളി വാഴക്കാട് വലിയ ജുമാമസ്ജിദിൽനിന്ന് മാത്രമായിരിക്കും. മഹല്ലിലെ മറ്റ് പള്ളികളിൽ അതത് സമയത്ത് കാബിൻ ഉപയോഗിച്ച് ബാങ്ക് വിളിക്കും. ബാങ്ക് ഒഴികെ മറ്റുള്ള കാര്യങ്ങൾക്ക് എല്ലാ പള്ളികളും ഉൾവശത്തെ കാബിനുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നതാണ് മറ്റൊരു നിബന്ധന. ബാങ്ക് സമയ ഏകീകരണത്തിനും സ്ഥിരം സംവിധാനം ഏർപ്പെടുത്താനും അഞ്ചംഗ സമിതി രൂപവത്കരിച്ചു. സമിതി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് തയാറാക്കുന്ന കലണ്ടർ അനുസരിച്ചാകും സമയം ഏകീകരിക്കുക.വാഴക്കാട് ഹയാത്ത് സെൻറർ എം.ഡി മുസ്തഫ പൂവാടിച്ചാലിലിെൻറ നേതൃത്വത്തിലാണ് സംയുക്ത യോഗവും ചർച്ചകളും നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.