അഴീക്കല്‍ തുറമുഖ വികസനം: സ്വകാര്യ കണ്‍സൽട്ടന്‍സി സർവേ തുടങ്ങി
text_fieldsകണ്ണൂർ: കിഫ്ബിയില്‍നിന്നുള്ള സാമ്പത്തികസഹായത്തോടെ അഴീക്കല്‍ തുറമുഖം വികസിപ്പിക്കുന്നതിനുള്ള ടെക്നിക്കല്‍ കണ്‍സൽട്ടന്‍സി കരാറനുസരിച്ച് സ്വകാര്യ ഏജൻസിയുടെ പ്രോജക്ട് സർവേ ആരംഭിച്ചു. ഹോവ് എന്‍ജിനീയറിങ് പ്രോജക്ട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സർവേ പ്രതിനിധി ശ്രീകാന്ത് തൊറാട്ട് കഴിഞ്ഞദിവസം അഴീക്കൽ തുറമുഖത്തെത്തി സ്ഥിതിവിവര രേഖകൾ ഏറ്റുവാങ്ങി. പദ്ധതിയുടെ പ്രാരംഭഘട്ടത്തിനുവേണ്ടി 500 കോടി രൂപയാണ് കിഫ്ബിയില്‍നിന്ന് അനുവദിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയെൻറയും വകുപ്പു മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെയും സാന്നിധ്യത്തില്‍ അഴീക്കല്‍ തുറമുഖ വികസനത്തിന് രൂപവത്കരിച്ച അഴീക്കല്‍ പോര്‍ട്ട് ലിമിറ്റഡിെൻറ മാനേജിങ് ഡയറക്ടര്‍ എച്ച്. ദിനേശനും കണ്‍സൽട്ടൻറ് കമ്പനിയായ ഹോവ് എന്‍ജിനീയറിങ് പ്രോജക്ട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡൻറ് വിനയ് സിംഗാളും മേയ് ഒമ്പതിന് കരാറിൽ ഒപ്പു വെച്ചിരുന്നു. അദാനി ഗ്രൂപ്പിന് വേണ്ടിയാണ് ഏജൻസി പ്രോജക്ട് തയാറാക്കുന്നതെങ്കിലും ഇക്കാര്യം രഹസ്യമാണ്. കൺസൽട്ടൻസി ഏജൻസി സർവേ തുടങ്ങിയ കാര്യം തുറമുഖവകുപ്പ് ഉന്നതവൃത്തങ്ങൾ പ്രാദേശികമായി അറിയിച്ചിരുന്നില്ല. കൂടുതൽ സ്ഥലം അക്വയർ ചെയ്യേണ്ടി വരുമെന്നാണ് സൂചന. മംഗളൂരു തുറമുഖമേഖലയിലും ഏജൻസി സർവേ നടത്തുന്നുണ്ട്.
തുറമുഖ വികസനത്തിെൻറ വിശദമായ പദ്ധതിരേഖയും പാരിസ്ഥിതികപഠനവും പൂര്‍ത്തിയാക്കുന്നതിനാണ് ആഗോള ടെൻഡര്‍ മുഖേന ടെക്നിക്കല്‍ കണ്സൽട്ടൻറിനെ നിയമിച്ചിരിക്കുന്നത്. കരാര്‍പ്രകാരം 61 ആഴ്ച കാലാവധിയാണ് സാങ്കേതികപഠനവും വിശദ പദ്ധതിരേഖയും പാരിസ്ഥിതികപഠനവും പൂര്‍ത്തിയാക്കാന്‍ ടെക്നിക്കല്‍ കണ്സൽട്ടൻറിന് അനുവദിച്ചിരിക്കുന്നത്. തുറമുഖ വികസനവുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ രൂപവത്കരിച്ച അഴീക്കല്‍ പോര്‍ട്ട് ലിമിറ്റഡ് കമ്പനി സമയബന്ധിതമായി പൂര്‍ത്തീകരിച്ച് 2019ല്‍ തുറമുഖനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി. കൺസൽട്ടൻസി ഗ്രൂപ്പിെൻറ വിദഗ്ധസംഘം അടുത്തുതന്നെ അഴീക്കോട് എത്തുമെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.