ഡി.വൈ.എഫ്.ഐക്കാർ തീവ്രവാദികളെന്ന് പിണറായി തെളിയിച്ചു -ബി. ഗോപാലകൃഷ്ണൻ
text_fieldsആലപ്പുഴ: ഡി.ൈവ.എഫ്.െഎക്കാർ പകൽ സി.പി.എമ്മും രാത്രി തീവ്രവാദികളും ആെണന്ന ബി.ജെ.പി ആരോപണം പിണറായി വിജയൻ തെളി യിച്ചെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ.
യു.എ.പി.എ ചുമത്തിയവർക്ക് ജാമ്യം നൽകാതെ പ്രഥമദൃ ഷ്ട്യാ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. വിഷയത്തിൽ സി.പി.എം ആത്മപരിശോധന നടത്തണം. രാജ്യദ്രോഹകുറ്റത്തിന് പിടിക്കപ്പെട്ട അലൻ ഷുഹൈബിെൻറ വീട് മന്ത്രി തോമസ് ഐസക് സന്ദർശിക്കുകയും പാർട്ടിയുടെ സംരക്ഷണം വാഗ്ദാനം ചെയ്യുകയും ചെയ്തത് ഭരണഘടന വിരുദ്ധമാണ്.
വാളയാർ പെൺകുട്ടികളുടെ വീട് ധനമന്ത്രി സന്ദർശിക്കാത്തത് എന്തുകൊണ്ടാെണന്ന് വ്യക്തമാക്കണം. ചീഫ് സെക്രട്ടറിയുടെ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന 16 തീവ്രവാദ സംഘടനകൾ ഏതൊക്കെയാെണന്ന് സർക്കാർ പുറത്ത് വിടണം. കേരളത്തിെൻറ മുഖം ഇപ്പോൾ വാളയാറിെൻറ മുഖമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.