സന്ധ്യ വന്നു, മോളിക്കുട്ടിയുടെ വിരമിക്കലിന് സാക്ഷിയായി
text_fieldsഗുരുവായൂർ: മോളിക്കുട്ടിയും സന്ധ്യയും ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ ഒരേ ബഞ്ച ിലിരുന്ന് പഠിച്ചവരാണ്. സന്ധ്യ ക്ലാസിൽ ഒന്നാം റാങ്കുകാരി; മോളിക്കുട്ടി മൂന്നാം റാങ്കുക ാരിയും. പാലാ അൽഫോൺസ കോളജിലെത്തിയപ്പോൾ സന്ധ്യ സുവോളജിയും മോളിക്കുട്ടി കെമിസ്ട്രിയ ുമാണ് തെരഞ്ഞെടുത്തതെങ്കിലും ഇവരുടെ സൗഹൃദം കൂടുതൽ ദൃഢമായി. കാലം മാറി; സന്ധ്യ എ.ഡി.ജി. പി ബി. സന്ധ്യയായി. ദൈവവിളിയുടെ പാത തെരഞ്ഞെടുത്ത മോളിക്കുട്ടി സിസ്റ്റർ മോളി ക്ലെയർ ആ യി ഗുരുവായൂർ എൽ.എഫ് കോളജിെൻറ പ്രിൻസിപ്പലുമായി.
പൊലീസ് മേധാവിയുടെയും പ്രശസ്ത വനിത കോളജ് മേധാവിയുടെയും തിരക്കുകൾക്കിടയിലും ഇവരുടെ സൗഹൃദം പൂത്തുലഞ്ഞു. മോളിക്കുട്ടി ജോലിയിൽ നിന്ന് വിരമിക്കുേമ്പാൾ സന്ധ്യ അവിടെ ഉണ്ടാകണം. ഉൾവിളിയിലെന്നപോലെ, തിരക്കുകളെല്ലാം മാറ്റിവെച്ച് പ്രിയപ്പെട്ട മോളിക്കുട്ടിയെ കാണാൻ സന്ധ്യയെത്തി.
1975-78 കാലഘട്ടത്തിൽ ഹൈസ്കൂളിൽ ഒന്നിച്ച് പഠിച്ചകാലത്ത് പിറന്ന സൗഹൃദം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ശോഭയോടെ നിൽക്കുന്നതിെൻറ തെളിവായിരുന്നു വ്യാഴാഴ്ച എൽ.എഫ് കോളജിൽ നടന്ന ഇരുവരുടെയും കൂടിക്കാഴ്ച. പാലാക്കാരികളായ ആ കൂട്ടുകാരികളുടെ കണ്ടുമുട്ടലിന് കലാലയം സാക്ഷിയായി.
ഒരു മാസം മുമ്പ് നടന്ന കോളജ് ഡേക്ക് സന്ധ്യയെ ക്ഷണിച്ചിരുന്നെങ്കിലും വരാനൊത്തില്ല. ഇപ്പോൾ ഒരു ക്ഷണത്തിന് കാക്കാതെ സന്ധ്യ തെൻറ സഹപാഠിയുടെ കലാലയത്തിലേക്ക്സ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് സന്ധ്യ കോളജിലെത്തിയത്. കോളജിൽ നിന്ന് പിരിഞ്ഞിട്ടും തങ്ങൾ ഇടക്കൊക്കെ ഒത്തുകൂടാറുണ്ടെന്നും സന്ധ്യയും സിസ്റ്റർ മോളി ക്ലെയറും പറഞ്ഞു. സന്ധ്യ തൃശൂരിൽ എസ്.പി ആയിരുന്നപ്പോൾ കണ്ടുമുട്ടൽ നിരന്തരമായിരുന്നു.
എഫ്.സി.സി സന്യാസിനി സഭയിലെ തൃശൂർ പ്രോവിൻസ് അംഗമായ സിസ്റ്റർ മോളി ക്ലെയർ വർഷങ്ങളായി എൽ.എഫ് കോളജ് അധ്യാപികയാണ്. കഴിഞ്ഞ വർഷം പ്രിൻസിപ്പൽ ആയി. സന്ധ്യയെ അനുമോദിക്കാൻ 2011ൽ ചടങ്ങ് സംഘടിപ്പിച്ച കാര്യം സിസ്റ്റർ അനുസ്മരിച്ചു. ഇരുവരുടെയും സംഗമത്തിന് സാക്ഷിയായി മുൻ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരിയും ഉണ്ടായിരുന്നു. കോളജിലെത്തിയ സന്ധ്യയെ ഇംഗ്ലീഷ് വകുപ്പ് അധ്യക്ഷ റീലി റാഫേലും സംസ്കൃതം വകുപ്പ് അധ്യക്ഷൻ പി.ജി. ജസ്റ്റിനും ചേർന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.