ജോജു വിഷയത്തിൽ റഫറിയാകാനില്ല; ഒ.ടി.ടി തൊഴിൽ സാധ്യത വർധിപ്പിക്കുമെന്ന് ഫെഫ്ക
text_fieldsകൊച്ചി: ഒ.ടി.ടിയിൽ സിനിമ റിലീസ് ചെയ്യുന്നതിന് ഫെഫ്‌ക എതിരല്ലെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ ഒ.ടി.ടി റിലീസ് ചിത്രങ്ങൾ പ്രത്യേക വിഭാഗമായി ലിസ്‌റ്റ് ചെയ്യാൻ സംവിധാനം ഉണ്ടാക്കണം. തൊഴിൽ സാഹചര്യം ഉണ്ടാക്കുന്ന ഒരുസംവിധാനത്തെയും ഫെഫ്‌ക എതിർക്കില്ലെന്ന് സംഘടനയുടെ ജനറൽ കൗൺസിൽ യോഗത്തിനുശേഷം അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വേതനം പുതുക്കുന്നത് സംബന്ധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിെൻറ കാലാവധി ആറുമാസത്തേക്ക് നീട്ടി. ഡിസംബറിൽ പുതുക്കേണ്ടതായിരുന്നു കരാർ. സിനിമയിലെ തൊഴിലവസരങ്ങളെപറ്റി സ്‌ത്രീകൾക്ക് അവബോധമുണ്ടാക്കാൻ എറണാകുളത്ത് ക്യാമ്പ് സംഘടിപ്പിക്കും. ഫെഫ്‌കയിൽ അഫിലിയേറ്റ് ചെയ്ത 19 അനുബന്ധ യൂനിയനിലും ഭാരവാഹിയായി ഒരു സ്‌ത്രീയെയെങ്കിലും ഉൾപ്പെടുത്തും.
നടൻ ജോജു ജോർജ് അഭിനയിക്കുന്ന ചില സിനിമകളുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവിന് കത്തയച്ചിരുന്നു. പ്രതിഷേധങ്ങൾ അവസാനിപ്പിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. പ്രശ്‌നം ഒത്തുതീർക്കാൻ ജോജുവിന് വ്യക്തിപരമായ നിലപാട് എടുക്കാം. ഇക്കാര്യത്തിൽ ഫെഫ്‌കക്ക് പ്രത്യേക നിലപാടില്ലെന്നും ബി. ഉണ്ണികൃഷ്‌ണൻ പറഞ്ഞു. വൈസ് പ്രസിഡൻറ് എസ്.എൻ. സ്വാമി, ജോയൻറ് സെക്രട്ടറി സുമംഗല സുനിൽ, വർക്കിങ് സെക്രട്ടറി സോഹൻ സീനുലാൽ, ട്രഷറർ ആർ.എച്ച്. സതീശ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.