ബാബരി കേസ് കേവലം ഭൂമിതര്‍ക്കമല്ല –കാന്തപുരം
text_fieldsപഴയങ്ങാടി: ബാബരി കേസ് കേവലം ഭൂമിതര്ക്കമല്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്. പതിറ്റാണ്ടുകളോളം ബാബരി മസ്ജിദില്‍ മുസ്ലിംകള് ആരാധന നിര്‍വഹിച്ചിരുന്നുവെന്നും രാഷ്ട്രമൂല്യങ്ങളെ വെല്ലുവിളിച്ച് ഒരുസംഘം ആളുകള്‍ അത് തകര്ത്തുകളഞ്ഞതാണെന്നും എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. എന്നാൽ, അത് കേവലം ഭൂമിയെ ചൊല്ലിയുള്ള അവകാശത്തര്‍ക്കം മാത്രമായി പരിഗണിക്കുന്നത് രാഷ്ട്രത്തിെൻറ ചരിത്രത്തോടും പാരമ്പര്യത്തോടും നടത്തുന്ന വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രഫഷനല്‍ വിദ്യാർഥി സമ്മേളനം പ്രൊഫ്സമ്മിറ്റിെൻറ ഉദ്ഘാടനം പഴയങ്ങാടി മാട്ടൂലില്‍ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. പി.എ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി അധ്യക്ഷതവഹിച്ചു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, ഹാമിദ് കോയമ്മ തങ്ങൾ, ടി.വി. രാജേഷ് എം.എല്‍.എ, കണ്ണൂര്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ, എസ്.എസ്.എ. ഖാദര്‍ ഹാജി, ഡോ. ശാഹുല്‍ഹമീദ്, കെ. അബ്ദുറശീദ് നരിക്കോട്, മുഹമ്മദ് ശാഫി വള്ളക്കടവ് എന്നിവര്‍ സംസാരിച്ചു.
പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാർ, കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി, ഇബ്രാഹിം ബാഖവി മേല്‍മുറി, എൻ.എം. സ്വാദിഖ് സഖാഫി, എൻ.വി. അബ്ദുറസാഖ് സഖാഫി, ദേവർഷോല അബ്ദുസ്സലാം മുസ്ലിയാര് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. പ്രൊഫ്സമ്മിറ്റ് ഞായറാഴ്ച സമാപിക്കും. രാജ്യത്തെ വിവിധ പ്രഫഷനല്‍ കോളജുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 4000 പ്രതിനിധികളാണ് പ്രൊഫ്സമ്മിറ്റില്‍ സംബന്ധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.