Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാബരി​; കോടതി വിധി...

ബാബരി​; കോടതി വിധി അതീവ നിരാശാജനകമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്​ലിയാർ

text_fields
bookmark_border
ബാബരി​; കോടതി വിധി അതീവ നിരാശാജനകമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്​ലിയാർ
cancel

കോഴിക്കോട്​: ബാബരി മസ്​ജിദ്​ കോടതി വിധി നിരാശാജനകമെന്ന്​ കേരള അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്​ലിയാർ യുട്യൂബ്​ വീഡിയോയിലൂടെ പ്രതികരിച്ചു.

ജുഡീഷറിയുടെ നിലനിൽപ്​ അതിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിലാണ്​. ഇത്തരം വിധികൾ ആ വിശ്വാസമാണ്​ തകർക്കുന്നത്​. ബാബരി മസ്​ജിദ്​ തകർത്ത കേസിലെ 32 പ്രതികളെയും കോടതി വെറുതെ വിട്ട സംഭവം അതീവ നിരാശാജനകമാണ്​.

ഇന്ത്യയുടെ മതേതര​ത്വത്തെ ആഴത്തിൽ മുറിവേൽപിക്കുന്നതായിരുന്നല്ലോ ബാബരി മസ്​ജിദ്​ തകർത്തത്​. വർഷങ്ങൾ നീണ്ട ആസൂത്രണം അതിനു പിന്നിൽ ഉണ്ടായിരുന്നു. പ്രതികൾ ചിലർ രാജ്യം മുഴുവൻ യാത്ര നടത്തി വർഗീയ പ്രചാരണം നടത്തുകയും വളരെ പ്രത്യക്ഷമായി ബാബരി വിരുദ്ധ കാ​​െമ്പയ്​ൻ നടത്തിയതുമാണ്​. അവരെയെല്ലാം വെറുതെവിടുകയും അവരെല്ലാവും അക്രമികളെ തടയാൻ ശ്രമിച്ചവരായിരുന്നുവെന്ന്​ സ്​ഥാപിക്കുകയും ചെയ്യുന്ന കോടതി വിധി അതീവ ദുഖകരമാണ്​.

സുപ്രീംകോടതി നിരീക്ഷണത്തിന്​ വിരുദ്ധമാണിത്​. അത്​ നമുക്ക്​ മറക്കാനായിട്ടില്ല. ഭരണകൂടത്തിനു വരുന്ന തെറ്റുകൾ തിരുത്തി ജനാധിപത്യത്തെ സംരക്ഷിക്കേണ്ട ദൗത്യമാണ്​ കോടതികൾക്കുള്ളത്​. തെളിവുകളുടെ അഭാവമെന്ന്​ കോടതി പറഞ്ഞത്​ യുക്​തിസഹമല്ലാത്ത ന്യായം മാത്രമാണ്​.

ഏതായാലും ഇത്തരം വിധികൾ ഇന്ത്യ രാജ്യത്തി​െൻറ സൽപേര്​ കളഞ്ഞു കുളിക്കുകയും ജുഡീഷറിയെ നശിപ്പിക്കുകയും ചെയ്യുകയാണെന്ന്​ പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്​'- കാന്തപുരം പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babri DemolitionBabri Masjid caseAP Aboobacker Musliar
Next Story