ബാബുവിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡി.എം.ഒ
text_fieldsപാലക്കാട്: ചെറാട് മലയില്‍ നിന്നും എയര്‍ലിഫ്റ്റ് ചെയ്ത് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച ബാബുവിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിന് വേണ്ടിയാണ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്.
ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആരോഗ്യ നില പരിശോധിച്ച ശേഷം നാളെ ഡിസ്ചാര്‍ജ് ചെയ്യും. സുലൂരിലെ വ്യോമസേനാ കാമ്പസില്‍ നിന്നുള്ള പ്രത്യേക ഹെലികോപ്ടര്‍ മലയുടെ മുകളിലെത്തി ബാബുവിനെ എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. വെള്ളം കുടിച്ചതിന് പിന്നാലെ ബാബു ഛർദിച്ചിരുന്നു. ഇത് അൽപം ആശങ്കക്കിടയാക്കി.
ആർമിയും എൻ.ഡി.ആർ.എഫും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെ രാത്രി ചേറാട് മലയിലെത്തിയ സൈന്യം രാവിലെ 9 മണിക്കാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. തന്നെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകരെ ചുംബിച്ചാണ് ബാബു സ്നേഹം പ്രകടിപ്പിച്ചത്.
മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങുകയായിരുന്നു. കുടുങ്ങിയ ബാബു തന്നെയാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. റഷീദയുടെ മൂത്ത മകനാണ് 24കാരനായ ബാബു. പത്രവിതരണക്കാരനായ ഇദ്ദേഹം മലമ്പുഴയിൽ ഒരു ഹോട്ടലിലും ജോലി ചെയ്യുന്നുണ്ട്. ട്രക്കിങ്ങിനാണ് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ച കൂമ്പാച്ചി മല കയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.