മരണം തട്ടിയെടുത്തത് ചോലനായ്കരിലെ ഏക സർക്കാർ ഉദ്യോഗസ്ഥനെ; ബാബുവിന്‍റെ വിയോഗം നികത്താനാകാത്തത്
text_fieldsമേപ്പാടി: േതൻ ശേഖരിക്കുന്നതിനിടെ പാറയിൽനിന്ന് വഴുതി വീണ് മരിച്ച ഫോറസ്റ്റ് വാച്ചർ ബാബുവിന്‍റെ വിയോഗം ആദിവാസി സമൂഹമായ ചോലനായ്കർക്ക് നികത്താനാകാത്ത നഷ്ടം. മേപ്പാടി റേഞ്ച് ബടേരി സെക്ഷൻ ഫോറസ്റ്റ് വാച്ചർ ബാബു (36) ആണ് അപകടത്തിൽ മരിച്ചത്. സംസ്ഥാനത്ത് അവശേഷിക്കുന്ന 43 അംഗ ചോലനായ്ക വിഭാഗത്തിൽെപട്ട ആളായിരുന്നു ബാബു പരപ്പൻപാറ. ചോലനായ്കരെ പറ്റിയുള്ള വിവരങ്ങൾക്കുള്ള ആധികാരിക ഉറവിടംകൂടിയായിരുന്നു ബാബു.
അതോടൊപ്പം കാടറിവുകളിലും ബാബു അഗ്രഗണ്യനായിരുന്നെന്ന് അദ്ദേഹത്തെ പരിചയമുള്ളവർ പറയുന്നു. കടച്ചിക്കുന്ന് കോളനിയിലെ ഒമ്പത് ആദിവാസികൾക്കൊപ്പം തേൻ ശേഖരിക്കാൻ പോയപ്പോഴാണ് ബാബു അപകടത്തിൽപെട്ടത്. ബാലൻതണ്ട് വനത്തിലെ പാറയിൽനിന്ന് വീണാണ് അപകടമെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു. ഭാര്യ: ശ്രീജ. മക്കൾ: ശ്രീനന്ദന, ധന്യ, മിഥുൻ, നിഹാരിക, ആറു മാസം പ്രായമുള്ള മകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.